ജോലിക്കാരനെ തലയ്ക്കടിച്ച് കൊന്ന് മൃതദേഹം റോഡരികില്‍ തള്ളി

കോങ്ങാട്| WEBDUNIA|
PRO
PRO
ജോലിക്കാരനായ യുവാവിനെ തലയ്ക്കടിച്ചുകൊന്ന് റോഡരികില്‍ തള്ളി. സുനില്‍ എന്നുവിളിക്കുന്ന സുരേഷ്(30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുണ്ടൂര്‍ വേലിക്കാട് വടക്കന്റെകാട്ടില്‍ കട്ടിക്കല്ല് പുത്രംകുന്ന് അസ്സനാരെ (41) കോങ്ങാട് പൊലീസ് അറസ്റ്റുചെയ്തു. അസനാരുടെ വീട്ടില്‍ ജോലിചെയ്തുവരികയായിരുന്നു സുനില്‍. അസനരുടെ മകളെ വിവാഹം ചെയ്തു തരണമെന്ന് സുനില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് അസനാരും മക്കളും ചേര്‍ന്ന് സുനിലിനെ വക വരുത്തുകയായിരുന്നു.

ഏഴുവര്‍ഷമായി അസ്സനാരുമായി പരിചയമുള്ള ആളാണ് സുനില്‍. അസ്സനാരുടെ വീടുപണിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് മാസമായി സുനില്‍ അസ്സനാരുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. അസ്സനാരുമായി നല്ല ബന്ധം തുടരുന്നതിനിടെ സുനില്‍ അസനാരുടെ മകളെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. അസ്സനാര്‍ ഇത് വിസമ്മതിച്ചു. തുടര്‍ന്ന് സുനില്‍ വീടിന് തീ വെക്കുമെന്ന് പറഞ്ഞ് അസനാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന്റെ പേരില്‍ അസ്സനാരും ആണ്‍മക്കളും ചേര്‍ന്ന് സുനിലിനെ അടിച്ച് കൊല്ലുകയായിരുന്നു.

മരിച്ചു എന്ന് ഉറപ്പു വരുത്തിയതിന് ശേഷം അസ്സനാരും മക്കളും മൃതദേഹം കുറെ ദൂരം വലിച്ച് കൊണ്ടുപോയി. തുടര്‍ന്ന് ഓട്ടോയില്‍ കയറ്റി മുച്ചിരി മലയടിവാരത്തില്‍ റോഡരികില്‍ തള്ളുകയായിരുന്നു. മൃതദേഹത്തിന് മുകളില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ച് മൃതദേഹം മൂടുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :