മരണശേഷം ചൈനീസ് യുവതിക്ക് ഇരട്ടക്കല്യാണം. ചൈനയിലെ ഹെബേ പ്രവിശ്യയിലാണ് സംഭവം. ഇവിടെ വര്‍ഷാവര്‍ഷം നടന്നുവരാറുള്ള വസന്തൊത്സവത്തിന്റെ ഭാഗമായാണ് യിന്‍ വിവാഹം എന്ന മരണാനന്തര വിവാഹം നടന്നത്. ഇവിടുത്തെ വു ഫാമിലിയില്‍ നിന്ന് മരിച്ചു പോയ യുവാവിന് വേണ്ടിയാണ് യിന്‍ വിവാഹം നടന്നത്.
ഇതിനുവേണ്ടി ഒരു യുവതിയുടെ മൃതദേഹം 35,000 യുവാന്‍ കൊടുത്ത് മരിച്ചുപോയ യുവാവിന്റെ ജ്യേഷ്ടന്‍ ലിയു വാങ്ങുകയായിരുന്നു. തുടര്‍ന്ന് യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ തമ്മില്‍ വിവാഹം നടത്തിയ ശേഷം അടക്കം ചെയ്‌തു.
ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ചിലര്‍ യുവതിയുടെ മൃതദേഹം മോഷ്ടിച്ചു കൊണ്ടുപോയി. ഇതേ ആചാരപ്രകാരം മറ്റൊരു വിവാഹം നടത്തുന്നതിന് വേണ്ടിയായിരുന്നു ഇത്. ഇതിനായി 30,000 യുവാന്‍ പ്രതിഫലമായി വാങ്ങുകയും ചെയ്‌തു. തന്റെ സഹോദരഭാര്യയുടെ മൃതദേഹം മോഷ്‌ടിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിയു പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അഞ്ച് പേരെ അറസ്റ്റു പൊലീസ് അറസ്റ്റു ചെയ്‌തു.