ജോലി തട്ടിപ്പ്: കൊല്ലൂര്‍ സ്വദേശിനിയായ എയര്‍ഹോസ്റ്റസ് ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

കോഴിക്കോട്| WEBDUNIA|
PRO
വിമാനത്താവളത്തില്‍ ജോലി വാഗ്‌ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കാൻ ശ്രമിച്ച എയര്‍ഹോസ്റ്റസും സംഘവും അറസ്റ്റിലായതായി റിപ്പോര്‍ട്ട്.

എയര്‍ ഇന്ത്യയുടെ എയര്‍ഹോസ്റ്റസ് കൊല്ലൂര്‍ സ്വദേശിനിയാണ് പിടിയിലായത്. ഡല്‍ഹി വിമാനത്താവളത്തിലെ വിവിധ തസ്തികകളിലേക്കു സ്റ്റാഫിനെ റിക്രൂട്ട് ചെയ്യുകയാണെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്.

സംശയം തോന്നിയവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് പരിശോധന നടത്തിയപ്പോള്‍ ബന്ധപ്പെട്ട ഒരു രേഖകളും ഇവരുടെ കൈവശം ഇല്ലായിരുന്നു. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പത്രങ്ങളില്‍ പരസ്യം നല്‍കാതെയായിരുന്നു അഭിമുഖം. ഫോണ്‍, എസ്എംഎസ് വഴിയാണ് ഉദ്യാഗാര്‍ഥികളെ വിവരം അറിയിച്ചത്. 30 പേരാണ് അഭിമുഖത്തിനെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :