കോട്ടയം|
Last Modified തിങ്കള്‍, 2 മെയ് 2016 (20:50 IST)
പി സി ജോര്‍ജ്ജിന്‍റെ ശത്രുക്കള്‍ ആരൊക്കെയോ അവരൊക്കെ ഇന്ന് കെ എം മാണിയുടെ ബന്ധുക്കളാണ്. ഇപ്പോള്‍ ജോര്‍ജ്ജിനൊപ്പം നില്‍ക്കുകയും കേരള കോണ്‍ഗ്രസ് സെക്കുലര്‍ സജീവമാക്കുകയും ചെയ്ത ടി എസ് ജോണിനെ ഒപ്പം കൂട്ടി മാണി പുതിയ പരീക്ഷണം നടത്തുന്നു.
ടി എസ് ജോണിനെ കൂടെ ചേര്‍ക്കുന്നതോടെ ജോര്‍ജ്ജിനെ അനുകൂലിച്ച് നേരത്തേ കൂടെ നിന്നവരുടെ വോട്ട് പഴയ പൂഞ്ഞാര്‍ മണ്ഡലത്തില്‍ തനിക്ക് അനുകൂലമായി മാറുമെന്ന പ്രതീക്ഷയാണ് കെ എം മാണിക്കുള്ളത്. കേരള കോണ്‍ഗ്രസ് സെക്കുലര്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിക്കാന്‍ ധാരണയായിട്ടുണ്ട്.
തിങ്കളാഴ്ച നടന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഇതോടെ കേരള കോണ്‍ഗ്രസ് സെക്കുലര്‍ നിര്‍ത്തിയിരുന്ന സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കാനും തീരുമാനിച്ചിട്ടുണ്ട്.