ജോര്‍ജ് പ്രവര്‍ത്തിച്ചത് എതിര്‍ചേരിക്കുവേണ്ടി: ആന്റൊ ആന്റ്ണി

പത്തനംതിട്ട| WEBDUNIA|
PRO
PRO
തനിക്കെതിരെ ആരോപണം ഉന്നയിച്ച പി. സി. ജോര്‍ജിന് മറുപടിയുമായി ആന്റൊ ആന്റ്ണി. എല്‍ഡി‌എഫിന്റെ സ്ഥനാര്‍ഥിയായ പീലിപ്പോസ് തോമസിനു വേണ്ടിയാണ് ജോര്‍ജ് പ്രവര്‍ത്തിച്ചതെന്നുള്ള ആരോപണമുന്നയിക്കാനും ആന്റൊ ആന്റണി മറന്നില്ല.

എതിരെ പ്രവര്‍ത്തിച്ചതുകൊണ്ട് തോല്‍ക്കുമെന്ന വിശ്വസത്തിലാണ് ജോര്‍ജെന്നും എന്നാല്‍ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നു തന്നെയാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ മുഴുവനും എതിര്‍ചേരിക്കുവേണ്ടി പ്രവര്‍ത്തിച്ചതിനു ശേഷം മുന്‍‌കൂര്‍ ജാമ്യം എടുക്കുന്നതിനായാണ് ഇത്തരം പ്രസ്താവനയുമായി ജോര്‍ജ് എത്തിയതെന്നു പറഞ്ഞ ആന്റൊ ആന്റണി പാര്‍ട്ടി നേതൃത്വവുമായി ആലോചിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്നും വ്യക്തമാക്കി.

ആന്റൊ ആന്റണിക്കെതിരെ പൂഞ്ഞാറില്‍ പിസി ജോര്‍ജ് രംഗത്തുവന്നിരുന്നു. ആറന്‍മുള വിമാനത്താവളത്തിനു വേണ്ടി അവസാന നിമിഷവും ആന്റൊ രംഗത്തുണ്ടായിരുന്നുവെന്നും ആരു ജയിക്കുമെന്ന് പിന്നീട് പറയാമെന്നുമാണ് ജോര്‍ജ് പറഞ്ഞത്. ഇവിടെ കോണ്‍ഗ്രസുകാര്‍ പോലും എം‌പിക്കെതിരായിരുന്നുവെന്നും ജോര്‍ജ് പറഞ്ഞു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :