ജൂലൈ 10ന് കേരളത്തില്‍ സ്വകാര്യ ബസ് പണിമുടക്ക്

കൊച്ചി| WEBDUNIA|
PRO
PRO
ജൂലൈ 10ന് കേരളത്തിലെ സ്വകാര്യ ബസുകള്‍ പണിമുടക്കും. അടിക്കടി ഡീസല്‍ വില ഉയര്‍ത്തുന്നതിനെതിരെ പ്രതിഷേധിച്ചാണ് പണിമുടക്ക്. സര്‍ക്കാര്‍ സ്വകാര്യ ബസുകള്‍ക്ക് നല്‍കുന്ന ഡീസലിന് വില്‍പ്പന നികുതി ഒഴിവാക്കണമെന്നാണ് ആവശ്യം.

ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 25 മുതല്‍ അനിശ്ചിത കാല സമരം ആരംഭിക്കുമെന്നും ബസ്സുടമകള്‍ അറിയിച്ചു. 2012 നവംബര്‍ മാസമായിരുന്നു ഒടുവില്‍ ബസ്സ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ ദിവസവും ഡീസലിന് 50 പൈസ വര്‍ദ്ധിപ്പിച്ചിരുന്നു.

8 രൂപ 10 പൈസ നഷ്ടത്തിലാണ് നിലവില്‍ ഓരോ ലിറ്റര്‍ ഡീസലും വില്‍ക്കുന്നതെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു. നഷ്ടം നികത്തുന്നതുവരെ ഓരോ മാസവും 50 പൈസ വരെ വര്‍ധിപ്പിക്കുമെന്നാണ് കമ്പനികളുടെ നിലപാട്.

ഈ വര്‍ഷം തുടര്‍ച്ചയായ ആറാംതവണയാണ് ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്നത്. മെയ് 31നാണ് ഒടുവില്‍ ഡീസല്‍ വില വര്‍ധിപ്പിച്ചത്. ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമുണ്ട്. കഴിഞ്ഞ ദിവസം പെട്രോള്‍ വിലയും വര്‍ദ്ധിപ്പിച്ചിരുന്നു. പെട്രോളിനും ഡീസലിനും ഇനിയും വില കൂടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :