ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഉള്‍പ്പെടുത്തണമെന്ന് വി എസ്
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
സോളാര്‍ കേസില്‍ നടത്തുന്ന ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന കാര്യങ്ങളും ഉണ്ടാകണമെന്നാണ് വി എസ് ആവശ്യപ്പെട്ടത്.
ജുഡീഷ്യല്‍ അന്വേഷണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും ഉള്‍പ്പെടുത്തണമെന്ന കാര്യം നിര്‍ബന്ധമാണെന്നും അതില്‍ വെളളം ചേര്‍ക്കാന്‍ അനുവദിക്കുന്ന പ്രശ്‌നമില്ലെന്നും വി എസ് വ്യക്തമാക്കി. ജുഡീഷ്യല്‍ അന്വേഷണം സത്യസന്ധവും നീതിപൂര്‍വകവും ആകണമെന്ന് പ്രതിപക്ഷം പറയുന്നത് ഇതുകൊണ്ടാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണത്തില്‍ എന്തെങ്കിലും കളളക്കളികള്‍ക്ക് ശ്രമിച്ചാല്‍ ഇടതുപക്ഷം നടത്തുന്ന സമരം കൂടുതല്‍ ശക്തമാവുമെന്നും സമരത്തിന്റെ ഭാവം മാറുമെന്നും വി എസ്, യുഡിഎഫിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.