ജുഡീഷ്യറിയില്‍ അഴിമതി കടന്നുകൂടിയിരിക്കുന്നു: വിജയകുമാര്‍
കോഴിക്കോട്|
WEBDUNIA|
ജുഡീഷ്യറിയില്‍ അഴിമതി കടന്നു കൂടിയിരിക്കുകയാണെന്ന് നിയമമന്ത്രി എം വിജയകുമാര്‍. കോഴിക്കോട് ജില്ലാകോടതി വളപ്പില്‍ പുതിയ കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യറിയെ ചോദ്യം ചെയ്യുന്ന അവസ്ഥ അരാജകത്വത്തിന് വഴിതെളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോടതിയുടെ വിശ്വാസ്യത ജനാധിപത്യത്തില്‍ പരമപ്രധാനമാണ്. എന്നാല്‍, ജുഡീഷ്യറിയില്‍ അഴിമതി കടന്നു കൂടിയിരിക്കുകയാണ്. ഇത് ആഗോളമാറ്റങ്ങളുടെ പ്രതിഫലനമാണ്. ജുഡീഷ്യറിയെ ചോദ്യം ചെയ്യുന്ന അവസ്ഥ അരാജകത്വത്തിന് വഴിതെളിക്കും.
ജുഡീഷ്യറിയില്‍ അഴിമതി ഇല്ലാതാക്കാന്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും അതിനായി ജുഡീഷ്യറി തന്നെ മുന്‍കൈ എടുക്കണമെന്നും വിജയകുമാര്‍ ആവശ്യപ്പെട്ടു. കോടതികള്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്ന സര്‍ക്കാരാണ് ഇടതു മുന്നണിയുടേതെന്നും വിജയകുമാര്‍ പറഞ്ഞു.
ഇടതുസര്‍ക്കാര്‍ 724 ബെഞ്ചുകള്‍ കോടതികളില്‍ അനുവദിച്ചു. എന്തെങ്കിലും സൗകര്യം വേണമെങ്കില്‍ ഇനിയും നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.