തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയില്‍ എട്ടു ശതമാനം വര്‍ദ്ധന വരുത്തുന്നു. 2013 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാവും ഇത് നടപ്പാക്കുക. ക്ഷാമബത്ത വര്‍ദ്ധിപ്പിക്കാനുള്ള ശുപാര്‍ശയില്‍ ധനമന്ത്രി കെഎം മാണി ഒപ്പുവച്ചിട്ടുണ്ട്. അടുത്തിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ദ്ധിപ്പിച്ചത്.