നിവിന്‍ പോളി ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചത്? ഇതെന്താ ഉദയനാണ് താരം സിനിമയോ? - അന്തം‌വിട്ട് ആരാധകര്‍

നിവിന്‍ പോളി കപ്പന്‍ പടം പിടിക്കുന്നതൊക്കെ കൊള്ളാം, പക്ഷേ ഇതൊന്ന് വായിച്ച് മതി!

aparna| Last Modified ശനി, 29 ജൂലൈ 2017 (07:58 IST)
മോഹന്‍ലാലും ശ്രീനിവാസനും തകര്‍ത്തഭിനയിച്ച ഉദയനാണ് താരം എന്ന സിനിം ആരും മറക്കാന്‍ ഇടയില്ല. ഉദയന്‍ എഴുതിയ തിരക്കഥ മോഷ്ടിച്ച് അതുവെച്ച് നായകനായ സരോജ് കുമാറിന്റെ കഥയായിരുന്നു ഈ ചിത്രം. അത് സിനിമയാണ്. എന്തും ആകാം. എന്നാല്‍ ഇതേസംഭവം യഥാര്‍ത്ഥ ജീവിതത്തിലും സംഭവിച്ചാല്‍ എങ്ങനെയുണ്ടാകും.

പറഞ്ഞ് വരുന്നത് നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രമായ കൈരളിയെ കുറിച്ചാണ്. ദേശീയ പുരസ്കാര ജേതാവായ സിദ്ധര്‍ത്ഥ് ശിവ തിരക്കഥയെഴുതി ജോമോണ്‍ ടി ജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൈരളി. എന്നാല്‍, കൈരളിയുടെ കഥ മോഷ്ടിച്ചതാണെന്നാണ് ഉയര്‍ന്നു വരുന്ന ആരോപണം. വിഷ്ണു രാജേന്ദ്രന്റെ കപ്പല്‍ എന്ന തിരക്കഥയാണ് കൈരളിയായി വരുന്നതെന്ന് ആരോപണം ഉയരുന്നു. ഇക്കാര്യം വിഷ്ണു തന്നെ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

1979ല്‍ 49 ജീവനക്കാരുമായി കടലില്‍ അപ്രത്യക്ഷമായ എംവി കൈരളി എന്ന കപ്പിലിന്റെ ദൂരൂഹത പ്രമേയമാക്കിയാണ് കൈരളിയുടെ കഥ രചിച്ചിരിക്കുന്നത്. ഇതേ സംഭവം തന്നെയാണ് വിഷ്ണുവും തിരക്കഥയാക്കിയിരിക്കുന്നത്. നിരവധി സംവിധായകരുമായി വിഷ്ണു തന്റെ തിരക്കഥ ചര്‍ച്ച ചെയ്തിരുന്നു. ചിത്രത്തിന്റെ യഥാര്‍ത്ഥ തിരക്കഥ സംവിധായകന്‍ ലാല്‍ ജോസിന്റെ എല്‍ജെ ഫിലിംസിന്റെ ഓഫീസില്‍ വായിക്കാന്‍ ഏല്‍പ്പിച്ചിരുന്നെന്നും വിഷ്ണു പറയുന്നു.

നിവിന്‍ പോളിയുടെ കൈരളിയുടെ അനൌണ്‍സ്‌മെന്റ് വന്നയുടന്‍ സിദ്ധാര്‍ത്ഥ് ശിവയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തില്‍ നിന്നും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും വിഷ്ണു വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :