ജിഷയുടെ കൊലപാതകം: കേസിനെ കുറിച്ച് അറിയാനായി ഇരുപത്തിയഞ്ചു ലക്ഷം കോളുകള്‍ പരിശോധിച്ചതായി പൊലീസ്

പെരുമ്പാവൂർ ജിഷ വധക്കേസിലെ കൊലയാളിയുമായി പൊലീസ് ആലുവ പൊലീസ് ക്ലബ്ബിലെത്തി.

പെരുമ്പാവൂർ, ജിഷ, കൊലപാതകം  PERUMBAVOOR, JISHA, MURDER
പെരുമ്പാവൂർ| സജിത്ത്| Last Updated: വ്യാഴം, 16 ജൂണ്‍ 2016 (17:24 IST)
വധക്കേസിലെ കൊലയാളിയുമായി പൊലീസ് ആലുവ പൊലീസ് ക്ലബ്ബിലെത്തി. കൊലയാളി പിടിയിലായ അസം സ്വദേശി അമിയൂര്‍ ഇസ്ലാം (23) തന്നെയെന്ന് ഡി ജി പി സ്ഥിരീകരിച്ചു. പ്രതി ഉപയോഗിച്ചിരുന്ന മൊബൈല്‍ കമ്പനിയുടെ കോള്‍ ലിസ്‌റ്റ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വൈകിയാണ് ലഭിച്ചത്. കൊലപാതകത്തിനു ശേഷം അസമിലെത്തിയ പ്രതി സുഹൃത്തുക്കളോട് ഈ കേസിനെ കുറിച്ചുള്ള കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. കേസിനെ കുറിച്ച് അറിയാനായി ഇരുപത്തിയഞ്ചു ലക്ഷം കോളുകള്‍ പരിശോധിച്ചതായി പൊലീസ് വ്യക്തമാക്കി. ഈ ലിസ്റ്റിന്റെ കാര്യം പ്രതി അറിഞ്ഞിരുന്നില്ല എന്നതാണ് അയാളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. ഈ ലിസ്‌റ്റില്‍ നിന്നായിരുന്നു അമിയൂറിന്റെ ഫോണ്‍ സംഭാഷണങ്ങളും കൊലപാതകവും സംബന്ധിച്ച തെളിവും ലഭിച്ചത്. തുടര്‍ന്നാണ് കോളിളക്കം ഉണ്ടാക്കിയ കേസില്‍ ഇയാള്‍ പിടിയിലാകുന്നത്.

അതേസമയം കുത്തേറ്റതിനെ തുടര്‍ന്ന് ജിഷ നിലത്ത് വീണപ്പോള്‍ തന്നോട് വെള്ളം ചോദിച്ചെന്നും ഈ സമയം താന്‍ ജിഷയ്ക്ക് നല്‍കിയത് മദ്യമായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കൂടാതെ ചെരുപ്പില്‍ ചെളി പറ്റിയതിനാലാണ് താന്‍ സംഭവസ്ഥലത്തു തന്നെ ചെരുപ്പ് ഉപേക്ഷിച്ചതെന്നും പ്രതി വ്യക്തമാക്കി. അതേസമയം ഡി ജി പി ലോക്നാഥ് ബെഹ്‌റ മുംബൈയില്‍ നിന്നും ആലുവയിലേക്ക് തിരിച്ചു. അതിനുശേഷം മാത്രമേ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂയെന്നാണ് സൂചന.

കൊലപാതകം നടന്ന ദിവസം ജിഷ വെള്ളമെടുക്കാന്‍ പോയപ്പോള്‍ അമിയൂര്‍ മോശമായ ഭാഷയില്‍ സംസാരിക്കുകയും പിന്തുടര്‍ന്ന് വീട്ടിലെത്തുകയുമായിരുന്നു. എന്നാല്‍, ഇയാളെ ജിഷ വീട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് പുറത്തുപോയ ഇയാള്‍ മദ്യപിച്ച ശേഷം തിരിച്ചു വീട്ടിലെത്തുകയും ജിഷയെ
കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിനു ശേഷമാണ് ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ നടത്തുകയും ആയുധങ്ങള്‍ ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്‌തതെന്നാണ്
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :