സൗഹൃദം പിന്നീട് പകയായി, ഒടുവില്‍ കൊലപാതകവും; അസമിലിരുന്ന് അന്വേഷണം ശ്രദ്ധിച്ചിരുന്ന അമിയൂറിന് പിഴച്ചത് എവിടെ ?

വീട് പണി ഇടയ്‌ക്കുവച്ച് നിന്നതോടെ ഇരുവരും തമ്മില്‍ കാണാറില്ലായിരുന്നു

  ജിഷ വധക്കേസ് , ജിഷ ,  അമിയൂര്‍ ഉല്‍ ഇസ്ലാം , പൊലീസ്
പെരുമ്പാവൂര്‍| jibin| Last Modified വ്യാഴം, 16 ജൂണ്‍ 2016 (12:36 IST)
അമിയൂര്‍ ഉല്‍ ഇസ്ലാമിന് ജിഷയോടെ പക തോന്നുനുള്ള കാരണം നിസാരമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. വീട് പണിക്ക് എത്തിയ അസം സ്വദേശിയായ അമിയൂറുമായി ജിഷയ്‌ക്ക് ആദ്യഘട്ടത്തില്‍ സൗഹൃദമുണ്ടായിരുന്നു. ഇയാളുടെ പെരുമാറ്റവും സംസാരവും മോശമായതോടെ അടുപ്പം അവസാനിപ്പിച്ചു. കൂടാതെ വീട് പണിയുടെ കൂലി സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കവും രൂക്ഷമായിരുന്നു.

വീട് പണി ഇടയ്‌ക്കുവച്ച് നിന്നതോടെ ഇരുവരും തമ്മില്‍ കാണാറില്ലായിരുന്നു. എന്നാല്‍, ജിഷയുടെ മൊബൈല്‍ നമ്പര്‍ അമിയൂറിന്റെ പക്കലുണ്ടായിരുന്നു. നിരവധി തവണ ജിഷയുടെ ഫോണിലേക്ക് ഇയാള്‍ വിളിച്ചെങ്കിലും കോള്‍ എടുക്കാതെ വന്നതോടെ പ്രതിക്ക് ദേഷ്യമുണ്ടായിരുന്നു. ജിഷയുടെ വീട്ടില്‍നിന്ന് 200 മീറ്റര്‍ അകലെയാണ് അമിയൂര്‍ താമസിച്ചിരുന്നത്.

കൊപപാതകം നടന്ന ദിവസം ജിഷ വെള്ളമെടുക്കാന്‍ പോയപ്പോള്‍ അമിയൂര്‍ മോശമായ ഭാഷയില്‍ സംസാരിക്കുകയും പിന്തുടര്‍ന്ന് വീട്ടിലെത്തുകയുമായിരുന്നു. എന്നാല്‍, ഇയാളെ ജിഷ വീട്ടില്‍ നിന്ന് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് പുറത്തുപോയ ഇയാള്‍ മദ്യപിച്ച ശേഷം തിരിച്ചു വീട്ടിലെത്തുകയും ജിഷയെ
കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിനു ശേഷമാണ് ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ നടത്തുകയും ആയുധങ്ങള്‍ ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്‌തതെന്നാണ്
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൊലപാതകത്തിന് ശേഷം കുറച്ചു ദിവസം സംസ്ഥാനത്ത് തങ്ങിയ ഇയാള്‍ അസമിലേക്ക് തിരികെ പോകുകയായിരുന്നു.
ഈ സമയം അസം, ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നിവടങ്ങളിലേക്ക് അന്വേഷണം നീണ്ടു. അമിയൂറിന്റെ നാട്ടിലെത്തി അന്വേഷിച്ചപ്പോള്‍ സംഭവത്തിന് ശേഷം ഇയാള്‍ അവിടെ എത്തിയിരുന്നു എന്ന് പോലീസ് മനസിലാക്കി.

കേരളത്തില്‍ ജിഷവധത്തില്‍ അന്വേഷണം നടക്കുന്നതായി കേരളത്തിലുള്ള സുഹൃത്തുക്കള്‍ മുഖേനെ അറിയുകയും ചെയ്‌തു. ഇവരുമായി അമിയൂര്‍ ബന്ധം പുലര്‍ത്തുകയും സാഹചര്യങ്ങള്‍ വ്യക്തമായി മനസിലാക്കുകയും ചെയ്‌തിരുന്നു. തന്നിലേക്ക് അന്വേഷണം നീളുന്നില്ല എന്ന് ഉറപ്പായതോടെ കേരളത്തിലേക്ക് പ്രതി തിരിച്ചെത്തുകയായിരുന്നു.

പാലക്കാട് - തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നാണ് അമിയൂര്‍ പിടിയിലാകുന്നത്. പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ഫോണ്‍ സംഭാഷണങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ടായിരുന്നു. 27 ലക്ഷം ഫോണ്‍ കോളുകളാണ് പൊലീസ് പരിശോധിച്ചത്.

ഒരു മൊബൈല്‍ കമ്പനിയുടെ കോള്‍ ലിസ്‌റ്റ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വൈകിയാണ് ലഭിച്ചത്. ഈ കാര്യം പ്രതി അറിഞ്ഞിരുന്നില്ല എന്നതാണ് അയാളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. ഈ ലിസ്‌റ്റില്‍ നിന്നാണ് അമിയൂറിന്റെ ഫോണ്‍ സംഭാഷണങ്ങളും കൊലപാതകവും സംബന്ധിച്ച തെളിവും ലഭിച്ചത്. തുടര്‍ന്നാണ് കോളിളക്കം ഉണ്ടാക്കിയ കേസില്‍ പിടിയിലാകുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :