ജിഷയുടെ കൊലപാതകം: അന്വേഷണം ഒരു മാജിക്കല്ല; പ്രതിയെ ഉടന്‍‌തന്നെ പിടികൂടും: ലോക്നാഥ് ബെഹ്റ

നിയമ വിദ്യാർഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണം ശരിയായ രീതിയിലാണെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ.

പെരുമ്പാവൂർ, ജിഷ വധം, ലോക്നാഥ് ബെഹ്റ Perumbavoor, Jisha Murder, Loknath Behra
പെരുമ്പാവൂർ| rahul balan| Last Updated: ഞായര്‍, 5 ജൂണ്‍ 2016 (12:33 IST)
നിയമ വിദ്യാർഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന അന്വേഷണം ശരിയായ രീതിയിലാണെന്ന് ഡി ജി പി ലോക്നാഥ് ബെഹ്റ. സത്യം കണ്ടെത്താന്‍ സമയമെടുക്കും. അന്വേഷണം എന്നത് ഒരു മാജിക്കല്ലെന്നും ബെഹ്റ പറഞ്ഞു. ജിഷയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില കേസുകളില്‍ പ്രതികളെ ഇരുപത്തിനാല് മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്താല്‍ കഴിയും. എന്നാല്‍ ചിലപ്പോള്‍ അന്വേഷണം ഒരു വര്‍ഷം വരെ നീണ്ടേക്കാം. എന്നാല്‍ ജിഷ വധക്കേസില്‍ സമയമെടുത്താലും പ്രതിയെ പിടികൂടുമെന്നും ബെഹ്‌റ പറഞ്ഞു.

രാവിലെ എട്ടു മണിയോടെയാണ് ഡി ജി പി പെരുമ്പാവൂരിലെ വീട്ടിലെത്തിയത്. ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയ ശേഷം താലൂക്ക് ആശുപത്രിയിലെത്തി ജിഷയുടെ അമ്മയേയും കണ്ടു. ഇന്നലെ വൈകിട്ട് ആലുവ പൊലീസ് ക്ലബിലെത്തി പുതിയ അന്വേഷണസംഘത്തിന് നേതൃത്വം നൽകുന്ന എ ഡി ജി പി ബി സന്ധ്യ അടക്കമുള്ള ഉദ്യോഗസ്ഥരുമായും ഡി ജി പി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :