പെരുമ്പാവൂർ|
aparna shaji|
Last Modified ചൊവ്വ, 31 മെയ് 2016 (11:27 IST)
ജിഷ കൊലക്കേസ് അന്വേഷണം പുരോഗമിക്കുമ്പോൾ ശാസ്ത്രീയമായ പുതിയ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ജിഷയുടെ ഘാതകന്റെ രണ്ടാമത്തെ ഡി എൻ എ പരിശോധനാഫലമാണ് സംഘത്തിന് ലഭിച്ചത്. ജിഷയുടെ നഖത്തിനിടയിൽ നിന്നും കിട്ടിയ പ്രതിയുടെ ത്വക്കിന്റേയും വീടിന്റെ മുൻ വാതിലിൽ നിന്നും ശേഖരിച്ച രക്ത സാമ്പിളിന്റെയും പരിശോധനാ ഫലമാണ് ലഭിച്ചത്.
മുൻപ് ഉമിനീർ പരിശോധിച്ചപ്പോൾ ലഭിച്ച ഡി എൻ എ ഫലവുമായി ഇതിന് സാമ്യമുണ്ട്. ജിഷയെ ആക്രമിക്കുന്നതിനിടയിൽ മൽപ്പിടുത്തം ഉണ്ടായിട്ടുണ്ടാകാമെന്നും ഇതുമൂലം പ്രതിക്ക് മുറുവുകൾ ഉണ്ടായി രക്തം വാതിലിലേക്ക് തെറിച്ചതാകാമെന്നുമാണ് പൊലീസിന്റെ നിഗമനം.
ഇതിനിടെ ജിഷയുടെ സഹോദരി ദീപയ്ക്ക് കുന്നത്തുനാട് താലൂക്ക് ഓഫീസില്‍ ഓഫീസ് അറ്റന്‍ഡന്ററായി നിയമനം നല്‍കി. ഇതു സംബന്ധിച്ച ഉത്തരവ് റവന്യു മന്ത്രി ഒപ്പുവച്ചു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ചേര്‍ന്ന ആദ്യമന്ത്രിസഭാ യോഗത്തിലാണു ദീപയുടെ നിയമനകാര്യത്തില്‍ തീരുമാനമായത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം