ജിഷയുടെ കൊലപതകം: തെരഞ്ഞെടുപ്പില്‍ വോട്ട് വിഷയമാക്കാന്‍ ആഗ്രഹിക്കുന്നില്ല; വിഷയത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല

പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തില്‍ കുറ്റവാളിയെ ഉടന്‍ കണ്ടെത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്ന് ആദ്യഘട്ടത്തില്‍ യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ല. എന്ന

പെരുമ്പാവൂർ, ജിഷയുടെ കൊലപതകം, രമേശ് ചെന്നിത്തല Perumbavoor, Jishas Murder, Ramesh Chennithala
പെരുമ്പാവൂർ| rahul balan| Last Updated: വ്യാഴം, 5 മെയ് 2016 (11:29 IST)
പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തില്‍ കുറ്റവാളിയെ ഉടന്‍ കണ്ടെത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ആദ്യഘട്ടത്തില്‍ യാതൊരുവിധ വീഴ്ചയും സംഭവിച്ചിട്ടില്ല. എന്നാല്‍ ഉയര്‍ന്ന അത്തരത്തില്‍ ഉയര്‍ന്ന് വരുന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പൊലീസിന്റെ എതിര്‍പ്പ് മറികടന്നാണ് ജിഷയുടെ അമ്മയെ താന്‍ സന്ദര്‍ശിച്ചത്. ഒരു സംഘര്‍ഷമുണ്ടാകാതിരിക്കാനാണ് യുവജന സംഘടനകള്‍ പ്രതിഷേധിച്ചപ്പൊള്‍ സ്ഥലം സന്ദര്‍ശിക്കാതെ മടങ്ങിയത്. അല്ലാതെ ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചതുപോലെ ഭയന്ന് പിന്മാറിയതല്ല. കേസ് പൂര്‍ണ്ണ ഗൗരവത്തോടെയാണ് പൊലീസ് ഏറ്റെടുത്തിരിക്കുന്നത്. ഡി ജി പിയോട് സ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ചെന്നിത്തല എറണാകുളം പ്രസ് ക്ലബില്‍ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ സംഭവം തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തെ ഇത് ബാധിക്കില്ലെന്നും അന്വേഷണത്തില്‍ സമയമെടുക്കുന്നത് കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിനാണെന്നും ചെന്നിത്തല അറിയിച്ചു. അന്വേഷണത്തെ ബാധിക്കും എന്നതിനാല്‍ ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്നും ആവശ്യമെന്ന് തോന്നിയാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മുന്‍ കാമുകിക്കൊപ്പം ഫോട്ടോ; ഭര്‍ത്താവിന്റെ സ്വകാര്യ ...

മുന്‍ കാമുകിക്കൊപ്പം ഫോട്ടോ; ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗത്ത് യുവതി തിളച്ച എണ്ണ ഒഴിച്ചു
പൊള്ളലേറ്റ ആളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

റേഷന്‍ കാര്‍ഡുടമകളുടെ മസ്റ്ററിങ്ങ് 94 ശതമാനം ...

റേഷന്‍ കാര്‍ഡുടമകളുടെ മസ്റ്ററിങ്ങ് 94 ശതമാനം പൂര്‍ത്തിയാക്കി, കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം
പാര്‍ലമെന്റ് മന്ദിരത്തിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്.

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു : ഒരാളെ ...

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു : ഒരാളെ കാണാനില്ല
വെങ്ങാനൂര്‍ സ്വദേശി ജീവനാണ് കടലിലെ ശക്തമായ ഒഴുക്കില്‍ പെട്ടു മരിച്ചത്. പാറ്റൂര്‍ സ്വദേശി ...

പുടിന്‍ ഉടന്‍ മരിക്കുന്നതോടുകൂടി യുദ്ധം അവസാനിക്കും: വിവാദ ...

പുടിന്‍ ഉടന്‍ മരിക്കുന്നതോടുകൂടി യുദ്ധം അവസാനിക്കും: വിവാദ പരാമര്‍ശവുമായി യുക്രൈന്‍ പ്രസിഡന്റ്
പുടിന്‍ ഉടന്‍ മരിക്കുന്നതോടുകൂടി യുദ്ധം അവസാനിക്കുമെന്ന വിവാദ പരാമര്‍ശവുമായി യുക്രൈന്‍ ...

നവജാതശിശുവിനെ മുതദേഹ അവശിഷ്ടങ്ങൾ നായ്ക്കൾ കടിച്ചു കീറിയ ...

നവജാതശിശുവിനെ മുതദേഹ അവശിഷ്ടങ്ങൾ നായ്ക്കൾ കടിച്ചു കീറിയ നിലയിൽ : ദമ്പതികൾ പിടിയിൽ
ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളാണ് പിടിയിലായത്.