ജിഷ എന്ന പെണ്‍കുട്ടിയുടെ കഷ്ടപ്പാടിന്റേയും പോരാട്ടത്തിന്റേയും നാള്‍വഴികള്‍

സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ് പെരുമ്പാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടിക്ക് സംഭവിച്ചത്. പ്രബുദ്ധ കേരളം എന്ന് നാം അഭിമാനിച്ചിരുന്ന കേരളത്തില്‍ തന്നെ ഇത്തരം ഒരു സംഭവം നടന്നത് മലയാളികള്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില

പെരുമ്പാവൂർ, ജിഷയുടെ കൊലപതകം Perumbavoor, Jishas Murder
പെരുമ്പാവൂർ| rahul balan| Last Modified വ്യാഴം, 5 മെയ് 2016 (10:47 IST)
സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ് പെരുമ്പാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടിക്ക് സംഭവിച്ചത്. പ്രബുദ്ധ കേരളം എന്ന് നാം അഭിമാനിച്ചിരുന്ന കേരളത്തില്‍ തന്നെ ഇത്തരം ഒരു സംഭവം നടന്നത് മലയാളികള്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പീഡന വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ അതിനെതിരെ രൂക്ഷമായി പ്രതികരിക്കുകയും നമ്മുടെ നാട്ടില്‍ ഇത്തരം സംഭവങ്ങള്‍ നടക്കില്ലെന്ന് സ്വയം അഹങ്കരിച്ചും നടന്ന മലയാളിക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ജിഷ എന്ന പേര്.

ദുരിതപൂര്‍ണമായ ഒരു ജീവിതമായിരുന്നു ജിഷയുടേയും കുടുംബത്തിന്റേയും. ചെറുപ്രായത്തില്‍ തന്നെ പിതാവ് ഉപേക്ഷിച്ച് പോയതോടെ ജീവിതം കഷ്ടപ്പാടിന്റെയും പോരാട്ടത്തിന്റേയും ബാക്കിപാത്രമായി. കഷ്ടപ്പാടിനിടയിലും അമ്മ രാജേശ്വരി ജിഷയുടേയും സഹോദരി ദീപയുടേയും പഠനം മുടക്കിയില്ല. ഇതിന് പുറമെ നൃത്തം അഭ്യസിപ്പിക്കാനും അവർ ശ്രദ്ധിച്ചു. പഠിക്കാന്‍ മിടുക്കിയായിരുന്ന ജിഷയുടെ പിന്നീടുള്ള ശ്രമം അഭിഭാഷകയാകുക എന്നതായിരുന്നു.

ജിഷയുടെ ജിവിതത്തിലെ ചില സംഭവങ്ങൾ

2004 ല്‍ പ്രദേശത്തെ ചിലര്‍ ജിഷയോട് ചിലർ മോശമായി പെരുമാറി. ഇതിനേത്തുടര്‍ന്ന് അമ്മ രാജേശ്വരി കുറുപ്പംപടി പൊലീസിൽ പരാതിപ്പെടുന്നു. അന്ന് ജിഷയ്ക്ക് 16 വയസായിരുന്നു.

ശല്യം കൂടിയതോടെ 2005 സെപ്റ്റംബറില്‍ രാജേശ്വരി പരാതിയുമായി വീണ്ടും പൊലീസിനെ സമീപിച്ചു. നൃത്തപഠനം കഴിഞ്ഞ് വീട്ടിലേക്കു വരുന്ന വഴി അപരിചിതൻ ബൈക്കിൽ പിൻതുടർന്നു എന്നായിരുന്നു പരാതി.

ആക്രമണം സ്ഥിരമായതോടെ 2007ലും രജേശ്വരി പൊലീസില്‍ പരാതി നല്‍കി. അതോടൊപ്പം പഞ്ചായത്ത് അംഗത്തെയും കാര്യം ധരിപ്പിച്ചു.

2008ല്‍ ജിഷയും രാജേശ്വരിയും ഒന്നിച്ചു പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞു. കോരിച്ചൊരിയുന്ന മഴയത്ത് അർധരാത്രി കഴിഞ്ഞ് ആരോ വീടിനരികിലെത്തി അകത്തേക്ക് ടോർച്ച് അടിച്ചു നോക്കിയെന്നായിരുന്നു അത്.

കോളജിൽ നിന്നു വീട്ടിലേക്കു മടങ്ങും വഴി ബസിൽ മോശമായി പെരുമാറിയ അപരിചിതനെ ജിഷ ചോദ്യം ചെയ്തു. സ്വകാര്യബസ് ജീവനക്കാരും സഹയാത്രക്കാരും ഇയാളെ മർദിച്ചു ബസിൽ നിന്ന് ഇറക്കിവിട്ടു. ഈ സംഭവം നടന്നത് 2009ല്‍ ആയിരുന്നു.

വീടിനു സമീപത്തെ കനാലിന്റെ അടുത്തിരുന്ന് മൊബൈൽ ഫോണിൽ ദീര്‍ഘനേരം സംസാരിച്ചയാളോട് രാജേശ്വരി കയർത്തു. നാട്ടുകാർ ഇടപെട്ടതോടെ അയാൾ ബൈക്കിൽ സ്ഥലംവിട്ടു. 2010ല്‍ ആയിരുന്നു ഈ സംഭവം.

2011ല്‍ ജിഷ നൃത്തം പഠിപ്പിച്ചിരുന്ന കുട്ടിയുടെ ബന്ധു മോശമായി പെരുമാറി. കുട്ടിയുടെ മാതാപിതാക്കൾ മാപ്പുപറഞ്ഞതിനെ തുടർന്നു പൊലീസിൽ പരാതി നൽകിയില്ല

2016 ജനുവരിയില്‍ രാത്രിയിൽ വീട്ടിലേക്കു വരികയായിരുന്ന രാജേശ്വരിയെ ഇതരസംസ്ഥാനക്കാരൻ ഓടിച്ച ബൈക്ക് ഇടിച്ചു. അമ്മയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ജിഷ ബൈക്കിന്റെ താക്കോൽ ബലമായി ഊരിയെടുത്തു. കൊലപാതക ശ്രമത്തിനു പൊലീസിൽ പരാതിപ്പെട്ടു. രണ്ടു മാസത്തോളം രാജേശ്വരി ചികിൽസയിലായിരുന്നു. ഈ കേസ് പിന്‍‌വലിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായതായി രാജേശ്വരി പരയുന്നു.

ഏപ്രിൽ 27 രാത്രി പതിനൊന്ന് മണിയോടെ വീടിന് നേരെ കല്ലേറുണ്ടായി. എന്നാല്‍ പുറത്ത് ആരെയും കണ്ടില്ല. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും കല്ലേറ്. പിറ്റേന്നു രാവിലെ വീടിന്റെ പരിസരത്തു നിന്നു ബീഡിയും ലൈറ്ററും ലഭിച്ചു.

അവസാനം ഇക്കഴിഞ്ഞ ഏപ്രിൽ ഇരുപത്തെട്ടിന് വൈകിട്ട് അഞ്ചു മണിയൊടെ കൊലയാളി ജിഷയുടെ വീട്ടിലെത്തി. വീടിനകത്ത് നിന്ന് നിലവിളി കേട്ടതായി പരിസരവാസികള്‍ പൊലീസില്‍ മൊഴി നൽകിയിട്ടുണ്ട്.

ആറുമണിയോടെ മഞ്ഞ നിറമുള്ള ടിഷർട്ടും കറുത്ത പാന്റ്സും ധരിച്ചയാൾ കനാൽ കടന്ന് പോകുന്നത് പരിസരവാസികള്‍ കണ്ടു.

കൂലിപ്പണിക്കു പോയ രാജേശ്വരി രാത്രി 7.45 തിരിച്ചു വീട്ടിലെത്തിയപ്പോൾ കൊല്ലപ്പെട്ട ജിഷയുടെ മൃതദേഹം കണ്ട് നിലവിളിക്കുന്നു. നാട്ടുകാർ അറിയിച്ചതിനേത്തുടര്‍ന്ന് പൊലീസിനെ സ്ഥലത്തെത്തുന്നു.

ഏപ്രിൽ 29ന് ഇൻക്വസ്റ്റും ഫൊറൻസിക് തെളിവെടുപ്പും പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി. ബന്ധുക്കളും പൊലീസും ഇടപെട്ട് തിടുക്കത്തില്‍ മൃതദേഹം പൊതുശ്മശാനത്തിൽ ദഹിപ്പിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

എമ്പുരാൻ സെൻസർ ചെയ്യുമ്പോൾ സെൻസർ ബോർഡിലെ ബിജെപി നോമിനികൾ ...

എമ്പുരാൻ സെൻസർ ചെയ്യുമ്പോൾ സെൻസർ ബോർഡിലെ ബിജെപി നോമിനികൾ എന്ത് നോക്കിയിരിക്കുകയായിരുന്നു?, വീഴ്ച പറ്റി, പാർട്ടിക്കുള്ളിൽ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ
നേരത്തെ പൃഥ്വിരാജ്- മോഹന്‍ലാല്‍ ടീമിനും എമ്പുരാന്‍ സിനിമയ്ക്കും ആശംസ നേര്‍ന്നതിനൊപ്പം ...

യുക്രെയ്ൻ യുദ്ധത്തിൽ ഒത്തുതീർപാക്കാം, പക്ഷെ സെലൻസ്കിയെ ...

യുക്രെയ്ൻ യുദ്ധത്തിൽ ഒത്തുതീർപാക്കാം, പക്ഷെ സെലൻസ്കിയെ മാറ്റണമെന്ന് പുടിൻ
സെലന്‍സ്‌കിയെ നീക്കി രാജ്യം മറ്റൊരു താത്കാലിക സംവിധാനത്തിലേക്ക് നീങ്ങുകയാണെങ്കില്‍ യുദ്ധം ...

വസതിയില്‍ അനധികൃത പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് ...

വസതിയില്‍ അനധികൃത പണം കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
ഔദ്യോഗിക വസതിയില്‍ അനധികൃത പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് ...

കോട്ടയത്ത് പഞ്ചായത്ത് യുഡി ക്ലര്‍ക്കിനെ കാണാതായി; സിസിടിവി ...

കോട്ടയത്ത് പഞ്ചായത്ത് യുഡി ക്ലര്‍ക്കിനെ കാണാതായി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മുത്തോലി പഞ്ചായത്ത് യുഡി ക്ലാര്‍ക്ക് ബിസ്മിയെ കാണാതായതായി പരാതി. വ്യാഴാഴ്ച രാവിലെ 10 ...

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : 45 ലക്ഷം തട്ടിയ യുവതി പിടിയിൽ

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : 45 ലക്ഷം തട്ടിയ യുവതി പിടിയിൽ
ആറ്റിങ്ങല്‍ ഇടയ്‌ക്കോട് സ്വദേശി കിരണ്‍ കുമാറില്‍ നിന്ന് പണം തട്ടിയ പാലക്കാട് കൊല്ലങ്കോട് ...