ജസീറയ്ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ്
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
മണല്‍ മാഫിയയ്ക്കെതിരെ സമരം നടത്തുന്ന ജസീറയ്ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു. സമരങ്ങളുടെ പേരില്‍ മക്കളുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതിനാണ് കേസ്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.
ജസീറയെയും മക്കളെയും പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നിന്ന് കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം ജസീറയ്ക്കു പാരിതോഷികമായി പ്രഖ്യാപിച്ച പണം വ്യവസായി കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളി പിന്‍വലിച്ചു. ജസീറയ്ക്കു വാഗ്ദാനം ചെയ്ത അഞ്ചു ലക്ഷം രൂപയാണ് ചിറ്റിലപ്പിള്ളി പിന്‍വലിച്ചത്. ഈ തുക ചിറ്റിലപ്പിള്ളി താലോലം പദ്ധതിയ്ക്ക് നല്‍കും.
18 വയസില്‍ താഴെ പ്രായമുള്ള രോഗികളായ കുട്ടികളുടെ ചികിത്സയ്ക്കുള്ള പദ്ധതിയാണു താലോലം പദ്ധതി. ജസീറ പണം വാങ്ങാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് പാരിതോഷികം പിന്‍വലിക്കുന്നതെന്ന് ചിറ്റിലപ്പിള്ളി അറിയിച്ചു. അതേസമയം ചിറ്റിലപ്പിള്ളിയ്ക്ക് എതിരായ പരാതി ജസീറയും പിന്‍വലിച്ചു. ചിറ്റിലപ്പിള്ളിക്കെതിരെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയാണ് ജസീറ പിന്‍വലിച്ചത്.