ജസീറയുടെ സമരം പാലാരിവട്ടം സ്റ്റേഷനുമുന്നിലേക്ക്

കൊച്ചി| WEBDUNIA|
PRO
മണല്‍ മാഫിയയ്‌ക്കെതിരെ തെരുവില്‍ സമരം പ്രഖാപിച്ചതിന് നല്‍കാമെന്ന് പറഞ്ഞ അഞ്ച് ലക്ഷം രൂപയുടെ പാരിതോഷികം നല്‍കിയില്ലെന്ന് ആരോപിച്ച് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ വീടിന് മുന്നിൽ സമരം നടത്തിയിരുന്ന അത് പാലാരിവട്ടം പൊലീസ് സ്റ്റേഷന് മുന്നിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്.

ചിറ്റിലപ്പിള്ളിക്കെതിരെ ജസീറ പൊലീസിന് പരാതി നല്‍കി. സമരം ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ഇടപെടണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.നീതി ലഭിക്കുന്നതുവരെ പോലീസ് സ്റ്റേഷന് മുന്നില്‍ സമരം നടത്തുമെന്നും അവർ വ്യക്തമാക്കി.

പൊലീസില്‍ പരാതി നല്‍കിയ പശ്ചാത്തലത്തില്‍ ഇനി ചിറ്റിലപ്പിള്ളിയുടെ വസതിക്ക് മുന്നില്‍ സമരം നടത്തിയിട്ട് കാര്യമില്ലെന്നാണ് ജസീറയുടെ പക്ഷം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :