ജസീറയുടെ പേരില്‍ പണം നല്‍കില്ലെന്നും കുട്ടികളുടെ പേരില്‍ നല്‍കാമെന്നും ചിറ്റിലപ്പിള്ളി

കൊച്ചി| WEBDUNIA|
PRO
പാരിതോഷികം ഒരിക്കല്‍ നിഷേധിച്ചതിനാല്‍ ഇനി അവരുടെ പേരില്‍ പണം നല്‍കില്ലെന്ന് വ്യവസായ പ്രമുഖന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി.

എന്നാല്‍ താന്‍ പ്രഖ്യാപിച്ച പാരിതോഷികമായ അ‌ഞ്ചു ലക്ഷം രൂപ ജസീറയുടെ മൂന്നു മക്കളുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ തയ്യാറാണെന്നും ചിറ്റിലിപ്പിള്ളി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തന്റെ വീടിനു മുന്നില്‍ ജസീറ നടത്തുന്ന സമരം രാഷ്ട്രീയപ്രേരിതമാണ്. പണം ആവശ്യപ്പെട്ട് തന്റെ വീടിനു മുന്നില്‍ നടത്തുന്ന സമരം ന്യായീകരിക്കാവുന്നതല്ല. സമരത്തിന് പിന്നില്‍ ആരാണെന്ന കാര്യം ഊഹിക്കാവുന്നതേയുള്ളൂവെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു.

വാഗ്‌ദാനം ചെയ്ത അഞ്ചു ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് ചിറ്റിലപ്പിളളിയുടെ എറണാകുളം പാലാരിവട്ടം ബൈപ്പാസിലെ വീടിനു മുന്നില്‍ ജസീറ ഇന്നലെയാണ് മൂന്നു മക്കളുമായി സമരം തുടങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :