സിനിമാ സംവിധായകനും നിര്‍മ്മാതാവുമായ മേജര്‍ രവിയുടെ നേതൃത്വത്തില്‍ ഗ്ലോബല്‍ ഫിലിം സിറ്റി ഒരുങ്ങുന്നു. ഹോളിവുഡ് സിനിമകള്‍ അടക്കം ഉള്ള സിനിമ നിര്‍മ്മിക്കാന്‍ പര്യാപ്തമായ രീതിയിലാവും ഫിലിംസിറ്റി.
തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം. മേയ് 16 മുതല്‍ 18 വരെയുള്ള തീയതികളില്‍ അമേരിക്കയിലെ കാലിഫോര്‍ണിയ അനൈഹം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന യു എസ് ഗ്ലോബല്‍ എക്സ്പോയിലെ കേരള പവലിയനില്‍ പദ്ധതി അവതരിപ്പിക്കാനാണ് രവിയുടെ നീക്കം.
ഫിലിം സിറ്റി തുടങ്ങുന്നതിന് മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ അനുകൂല സാഹചര്യമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. കുറഞ്ഞ ചെലവില്‍ ഹോളിവുഡ് സിനിമകള്‍ അടക്കം നിര്‍മ്മിക്കാന്‍ കഴിയുന്ന വിധത്തിലാവും ഫിലിം സിറ്റി ആരംഭിക്കുക.
എന്നാല്‍ ഫിലിം സിറ്റി എവിടെ ആരംഭിക്കുമെന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. വിദേശികള്‍ക്ക് എത്തിച്ചേരുതിനുള്ള സൗകര്യം കൂടി കണക്കിലെടുത്താവും ഏതെങ്കിലും വിമാനത്താവളത്തിനടുത്തായി ഭൂമി കണ്ടെത്തുക. ഇതിന് സര്‍ക്കാര്‍ സഹായം തേടാനും പദ്ധതിയുണ്ട്.