ജയിലുകള്‍ക്ക് നല്ല വരുമാനം, തടവുകാര്‍ക്ക് ശമ്പളമില്ല

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ജയില്‍ ചപ്പാത്തിയും കോഴിക്കറിയും ഇഡ്ഢലിക്കും ഡിമാന്‍ഡ് ഏറിയതോടെ ജയിലുകളില്‍ വരുമാനവും കൂടി. എന്നാല്‍ തടവുകാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശമ്പളം കൃത്യമായി നല്‍കുന്നില്ലെന്നാണ് അക്ഷേപം. 6 മാസത്തെ ശമ്പളം വരെ കിട്ടാനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു തടവുപുള്ളിക്ക് 3500 രൂപവരെയാണ് ഒരുമാസം ശമ്പളമായി ലഭിക്കുന്നത്. ജോലിയുടെ സ്വഭാവമനുസരിച്ചാണ് വേതനം നിശ്ചയിച്ചിട്ടുള്ളത്. അതിനാല്‍ ഈ തുക വ്യത്യസ്തമായിരിക്കും. ഏതായാലും ഓരോ മാസവും തടവുകാര്‍ക്ക് ലഭിക്കേണ്ട വേതനം അതാത് മാസം തന്നെ അവരുടെ അക്കൗണ്ടിലേയ്ക്ക് ക്രഡിറ്റ് ചെയ്യേണ്ടതാണ്.

എന്നാല്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ജയിലുകളില്‍ നിന്ന് പരോള്‍ നേടി വീട്ടിലേക്ക് പോകേണ്ടവരാണ് ശമ്പളം ലഭിക്കാതെ വീടുകളിലെത്തിയത്. സര്‍ക്കാര്‍ ഫണ്ട് സമയത്ത് കിട്ടാത്തതിനാലാണ് തുക വിതരണം ചെയ്യാത്തതെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :