ജനസേവനകേന്ദ്രത്തില്‍ മോഷണം: പ്രതിയുടെ ഫോട്ടോ ക്യാമറയില്‍

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 15 മാര്‍ച്ച് 2014 (16:18 IST)
PRO
തലസ്ഥാന നഗരിയില്‍ നഗരസഭാ കോം‍പ്ലക്സിലുള്ള ഫ്രണ്‍ട്സ് ജനസേവന കേന്ദ്രത്തില്‍ മോഷണം നടത്തിയ പ്രതിയുടെ ഫോട്ടോ സി.സി.റ്റിവി ക്യാമറയില്‍. പൊലീസ് അന്വേഷണം ആരംഭിച്ചു. മുണ്ടും ഷര്‍ട്ടും ധരിച്ച മധ്യവയസ്കനാണു മോഷണം നടത്തിയതെന്ന് ക്യാമറയില്‍ തെളിഞ്ഞു.

കൌണ്ടറില്‍ തിരക്കുള്ള സമയത്ത് പത്താം നമ്പര്‍ കൌണ്ടറില്‍ രമണി എന്ന ജീവനക്കാരി സീറ്റിലുണ്ടായിരുന്നില്ല. ഈ സമയത്ത് മധ്യവയസ്കന്‍ രമണി സീറ്റില്‍ വച്ചിരുന്ന ബാഗ് കൈയിലൊതുക്കി വെളിയിലേക്ക് പോകുന്നതാണു ക്യാമറയില്‍ പതിഞ്ഞത്.

പൊലീസില്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ട്. ഇതിനു മുമ്പ് പലതവണ ഇത്തരത്തിലുള്ള മോഷണങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇതൊന്നും പിടിക്കപ്പെട്ടിട്ടില്ലെന്നുമാണു ജീവനക്കാരുടെ പരാതി. മുമ്പ് ഒരു ജീവങ്ക്കാരന്‍റെ മൊബൈല്‍ ഫോണാണു പോയതെങ്കിലും ഒരു വര്‍ഷം മുമ്പ് ക്യാഷ് കൌണ്ടറില്‍ നിന്ന് 50000 രൂപയാണു മോഷ്ടിക്കപ്പെട്ടത്. എന്തായാലും ഇത്തവണ ക്യാമറയില്‍ ഫോട്ടോ പതിഞ്ഞത് പൊലീസിനു തുണയാവും എന്നാണു കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :