ജനരക്ഷായാത്ര ആശങ്കയിലും ആവേശത്തിലുമായിരുന്നെന്ന് ബിജെപി

ജനരക്ഷായാത്ര: ആശങ്കയിലും ആവേശത്തിലുമായിരുന്നു: ബിജെപി

തിരുവനന്തപുരം| AISWARYA| Last Updated: ബുധന്‍, 18 ഒക്‌ടോബര്‍ 2017 (09:36 IST)
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര തിരുവനന്തപുരത്ത് ഇന്നലെ അവസാനിച്ചു. ജിഹാദി-ചുവപ്പ് ഭീകരതക്കെതിരെ എന്ന മുദ്രാവാക്യമുയര്‍ത്തി ഒക്ടോബര്‍ മൂന്നിന് പയ്യന്നൂരില്‍ നിന്നും ആരംഭിച്ചതാണ് ഈ ജനരക്ഷായാത്ര.

ഒരു രാഷ്ട്രീയയാത്രയ്ക്കും ലഭിക്കാത്ത വാര്‍ത്താപ്രാധാന്യം ഈ യാത്രക്കു കിട്ടിയെന്നത് പാര്‍ട്ടി നേതൃത്വത്തിന് ആവേശംനല്‍കും. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മുമായി ആശയപരവും കായികവുമായി സംഘര്‍ഷം നിലനിന്ന സാഹചര്യത്തിലാണ് യാത്ര പ്രഖ്യാപിച്ചത്.

എന്നാല്‍ മെഡിക്കല്‍ കോഴ വിവാദത്തില്‍ കുരുങ്ങിയ പാര്‍ട്ടിയെ രക്ഷപ്പെടുത്താനുള്ള അടവായി യാത്രയെ സിപിഎം. വ്യാഖ്യാനിച്ചു.
രണ്ടുതവണ യാത്ര മാറ്റിവയ്ക്കുകകൂടി ചെയ്തതോടെ രാഷ്ട്രീയസാഹചര്യത്തില്‍ മാറ്റമുണ്ടായി എന്നനിലയിലുള്ള വിലയിരുത്തലുകള്‍ പാര്‍ട്ടിയില്‍ത്തന്നെയുണ്ടായിരുന്നു. യാത്രയുടെ തുടക്കവും ഒടുക്കവും അമിത് ഷായുടെ സാന്നിധ്യം നല്‍കിയ ആവേശവും ശ്രദ്ധിക്കപ്പെട്ടു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :