ചൂഴ്ന്നെടുക്കുന്നതിന് മുമ്പ് ആ കണ്ണുകളിലേക്കൊന്നു നോക്കുക... അത്യന്തം വികൃതമായ സ്വന്തം മുഖം പ്രതിബിംബമായി കാണുക: സരോജ് പാണ്ഡെയ്ക്ക് മറുപടിയുമായി എം സ്വരാജ്

ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം സ്വരാജ് എംഎല്‍എ

തിരുവനന്തപുരം| സജിത്ത്| Last Modified ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (15:15 IST)
ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എം സ്വരാജ് എംഎല്‍എ. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാവാം ഒരു രാഷ്ട്രീയ പാർട്ടിയുടെ ഉന്നത നേതാവ് സി പി ഐ (എം) പ്രവർത്തകരുടെ വീടുകളിൽ കയറി അവരുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്ന തരത്തിലുള്ള പരസ്യ ഭീഷണി മുഴക്കുന്നതെന്ന് സ്വരാജ് പറഞ്ഞു. എന്തുകൊണ്ടാണ് കണ്ണുകൾ ചൂഴ്ന്നെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് ? കണ്ണുകൾ തുറന്ന് ചുറ്റുമുള്ള യാഥാർത്ഥ്യങ്ങൾ കാണുന്ന മനുഷ്യരൊക്കെയും സംഘപരിവാരത്തിനെതിരായി മാറുമെന്ന ഭയമാണോ ഭീഷണിക്കു പിന്നിലുള്ളതെന്നും സ്വരാജ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

പോസ്റ്റ് വായിക്കാം:



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :