'ഗുജറാത്തിനെ വിലയ്ക്കെടുക്കാമെന്ന് ആരും കരുതേണ്ട’: പട്ടേല്‍ നേതാവിന് കോഴ വാഗ്ദാനം ചെയ്ത ബിജെപി നേതൃത്വത്തിനെതിരെ രാഹുല്‍ഗാന്ധി

പട്ടേല്‍ നേതാവിന് കോഴ വാഗ്ദാനം ചെയ്ത് ബിജെപി നേതൃത്വത്തിനെതിരെ രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി| AISWARYA| Last Updated: തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (14:19 IST)
ബിജെപിയില്‍ ചേരാനായി നരേന്ദ്രപട്ടേലിന് ഒരുകോടി രൂപ വാഗ്ദാനം ചെയ്ത സംഭവത്തില്‍ ആഞ്ഞടിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്ത് എന്നത് വിലമതിക്കാവാത്തതാണെന്നും ഗുജറാത്തിനെ പണം നല്‍കി വിലയ്‌ക്കെടുക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്.

ഇന്ന് ഗാന്ധിനഗറില്‍ നടക്കുന്ന നവസര്‍ജ്ജന്‍ ജനദേശ് മഹാസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്നുണ്ട്. അതിന് ശേഷം പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലുമായി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
ബിജെപിയില്‍ ചേര്‍ന്ന ഹാര്‍ദിക് പട്ടേലിന്റെ മുന്‍ സഹായി വരുണ്‍ പട്ടേലിന്റെ സാന്നിധ്യത്തില്‍ ഞായറാഴ്ച വൈകുന്നേരമാണ് നരേന്ദ്ര പട്ടേല്‍ ബിജെപിയില്‍ ചേര്‍ന്നത്. വരുണ്‍ പട്ടേല്‍ വഴി തനിക്ക് ഒരുകോടി രൂപയാണ് ബിജെപി വാഗ്ദാനം ചെയ്തതെന്ന് നരേന്ദ്ര പട്ടേല്‍ ആരോപിച്ചു.
ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ഞായറാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :