ജനത്തെ വലച്ച് ഹോട്ടലുകള്‍!

തിരുവനന്തപുരം| WEBDUNIA|
PRO
PRO
രാജ്യവ്യാപകമായി തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ചിട്ട് പണിമുടക്കുന്നു. ഇടത്തരം ഹോട്ടലുകള്‍ക്കും ആഹാര പാനീയങ്ങള്‍ക്ക് 5 ശതമാനം സെസ്സ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരായാണ്‌ പണിമുടക്ക് നടത്തുന്നത്. കേരള ഹോട്ടല്‍ ആന്‍റ് റെസ്റ്റാറന്‍റ് ഭാരവാഹികളുടെ ആഹ്വാന പ്രകാരമാണ്‌ സംസ്ഥാത്തെ ഹോട്ടലുകള്‍ അടച്ചിടുന്നത്.

തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് പണിമുടക്ക് ഭാഗികമാണിപ്പോള്‍. മറ്റ് നഗരങ്ങളിലെ സ്ഥിതിയും അതു തന്നെ എന്നാണ്‌ റിപ്പോര്‍ട്ട്. വന്‍കിട ഹോട്ടലുകളില്‍ എസി ഉള്ളതിനാല്‍ അവിടങ്ങളില്‍ 5 ശതമാനം സെസ്സ് ഏര്‍പ്പെടുത്തിയപ്പോള്‍ എസി ഇല്ലാത്ത ഇടത്തരം ഹോട്ടലുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി സെസ്സ് ഏര്‍പ്പെടുത്തുകയാണുണ്ടായത് എന്നാണ് ആരോപണം.

ഇപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ വില്‍പ്പന നികുതി ഇനത്തില്‍ ഹോട്ടലുകളില്‍ നിന്ന് നല്ലൊരു തുക ഈടാക്കുന്നതിനു പുറമേ ഈ സെസ്സുകൂടി ഏര്‍പ്പെടുത്തിയാല്‍ ഹോട്ടല്‍ വ്യവസായം വന്‍ നഷ്ടത്തിലാവുമെന്നാണ്‌ പ്രതിഷേധക്കാരുടെ നിലപാട്.

പുതിയ സെസ്സിനെതിരെ ഭാരവാഹികള്‍ സംസ്ഥാന സര്‍ക്കാരിനു നിവേദനം സമര്‍പ്പിച്ചിരുന്നെങ്കിലും നടപടി ഒന്നും ഉണ്ടാകാത്ത സ്ഥിതിയിലാണ്‌ പണിമുടക്കിന്‌ ആഹ്വാനം നടത്തിയതെന്ന് അവര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :