ജഗദീഷ് വീണ്ടും അധ്യാപകനാകുന്നു, സിനിമയിലല്ല

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മലയാള സിനിമയിലെ മികച്ച കോമഡിനടന്‍ എന്ന നിലയില്‍ ശ്രദ്ധേയനായ ജഗദീഷ് മികച്ച ഒരു അധ്യാപകനാണെന്നകാര്യം പലരും മറന്നു പോയി. അവരൊയൊക്കെ ഒര്‍മ്മപ്പെടുത്താന്‍ ജഗദീഷ് വീണ്ടും അധ്യാപകനാകുകയാണ്. ശനിയാഴ്ചയാണ് ജഗദീഷ് എം ജി കോളജിലെ തന്റെ പൂര്‍വ വിദ്യാര്‍ഥികളുടെ മുന്നില്‍ അധ്യാപകനാകുന്നത്.

1982-ല്‍ എം ജി കോളജില്‍ നിന്ന്‌ ബികോം കഴിഞ്ഞിറങ്ങിയവരാണ്‌ ശനിയാഴ്ച ഒത്തുകൂടുന്നത്‌. കോഴ്സ്‌ പൂര്‍ത്തിയാക്കിയി മൂന്നു പതിറ്റാണ്ടിന് ശേഷമാണ് എല്ലാവരും ഒത്തുകൂടുന്നത്. അതിനാല്‍ ഒത്തുചേരലിന്‌ മൂന്നു ‘പതിറ്റാണ്ട്‌ - അര നൂറ്റാണ്ട്‌’ എന്നാണ്‌ പേര്‌ നല്‍കിയിട്ടുള്ളത്‌. അന്ന്‌ കോഴ്സ്‌ കഴിഞ്ഞിറങ്ങിയവര്‍ക്ക്‌ ഇപ്പോള്‍ അമ്പത്‌ വയസായി.

ഇന്ന്‌ രാവിലെ 9.30-ന്‌ എം ജി കോളജിലെ കോമേഴ്സ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ ചേരുന്ന അധ്യാപക -വിദ്യാര്‍ഥി സംഗമം കോളജ്‌ പ്രിന്‍സിപ്പല്‍ ഡോ ജി ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. വിദ്യാര്‍ഥികള്‍ അധ്യാപകരെ പൊന്നാട അണിയിച്ച്‌ ആദരിക്കും. മറുപടി പ്രസംഗശേഷം അധ്യാപകര്‍ നയിക്കുന്ന ക്ലാസും നടക്കും. ഈ അവസരത്തിലാണ്‌ താന്‍ മികച്ച ഒരു അധ്യാപകനായിരുന്നെന്ന് ജഗദീഷ് വീണ്ടും ഒര്‍മ്മപ്പെടുത്തുക. വൈകുന്നേരം 5.30-ന്‌ ഹോട്ടല്‍ നന്ദനത്തില്‍ ചേരുന്ന കുടുംബ സംഗമം ജഗദീഷ്‌ ഉദ്ഘാടനം ചെയ്യും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :