പ്രസവിച്ചയുടനെ കുഞ്ഞിനെ കൊന്ന് യുവതി ബാഗിനകത്താക്കി. അവിഹിതമായി ഗര്‍ഭം ധരിച്ച യുവതി വീട്ടിലെ ബാത്ത്‌റൂമില്‍ പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തി ബാഗിനുള്ളിലാക്കുകയായിരുന്നു.
യുവതിക്ക് അമിത രക്തസ്രാവം ഉണ്ടായതിനേത്തുടര്‍ന്ന് തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ എത്തിച്ചപ്പോളാണ് വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതര്‍ യുവതിയെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചതിന് ശേഷം വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് എത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. കിളിമാനൂര്‍ സ്വദേശിനിയായ യുവതി പൊലീസിന്റെ നിരീക്ഷണത്തില്‍ എസ്‌എടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ആനയറയിലെ ഒരു സ്വകാര്യ ആശുപത്രി കാന്റീനിലെ ജീവനക്കാരിയാണ് ഇരുപത്തിനാലുകാരിയായ യുവതി.