തിരുവനന്തപുരം|
Harikrishnan|
Last Modified വ്യാഴം, 1 മെയ് 2014 (11:06 IST)
ചെന്നൈ ഇരട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും സുരക്ഷ കര്‍ശനമാക്കി. സുപ്രധാന റെയില്‍വെ സ്റ്റേഷനുകളിലും പൊതു സ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.
അതീവ ജാഗ്രതാ നിര്‍ദേശം നല്കിയിട്ടുള്ളതിനാല് റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമടക്കം യാത്രക്കാര്‍ കര്‍ശന സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. എന്നാല്‍ യാത്രക്കാര്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്ന തരത്തിലായിരിക്കില്ല പരിശോധനയെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ചെന്നൈയില്‍ നിര്‍ത്തി വച്ചിരിക്കുന്ന ട്രെയിന്‍ ഗതാഗതം പുനരാരംഭിക്കാനും നടപടി തുടങ്ങി.