ചെന്നിത്തലയെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല: കെ സി ജോസഫ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെക്കുറിച്ച് താന്‍ മോശമായി സംസാരിച്ചിട്ടില്ലെന്ന് മന്ത്രി കെ സി ജോസഫ്. മാധ്യമങ്ങള്‍ ഇല്ലാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു എന്ന് ജോസഫ് കുറ്റപ്പെടുത്തുകയും ചെയ്തു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപമുഖ്യമന്ത്രിയാവാന്‍ കെഎം മാണിയ്ക്കും കുഞ്ഞാലിക്കുട്ടിയ്ക്കും യോഗ്യതയുണ്ടെന്നുള്ള തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. ചെന്നിത്തലയെ നേരില്‍ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. അദ്ദേഹത്തിന്റെ കാര്യങ്ങള്‍ ബോധ്യപ്പെട്ടെന്നും ജോസഫ് പറഞ്ഞു.

മന്ത്രിസ്ഥാനത്തിന്റെ പേരില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നെ അപമാനിച്ചെന്ന് ചെന്നിത്തല മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയോട് പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :