രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശം സംബന്ധിച്ച പ്രശ്‌നങ്ങളില്‍ ഇടപെടുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി മധുസൂദന്‍ മിസ്ത്രി. നേതാക്കള്‍ പരസ്യ പ്രസ്താവനയില്‍നിന്ന് വിട്ടു നില്‍ക്കണമെന്നും മിസ്ത്രി ആവശ്യപ്പെട്ടു.
പരസ്യപ്രസ്താവന അരുതെന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി. ഇതുകൂടാതെ ഇരു വിഭങ്ങളിലെയും നേതാക്കള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മിസ്ത്രി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്നലെ വിദേശ പര്യടനം കഴിഞ്ഞെത്തിയ പ്രതിരോധ മന്ത്രി എകെ ആന്റണി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തില്‍ ഇപ്പോള്‍ രൂപപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തതില്‍ സോണിയാഗാന്ധിയ്ക്കും അതൃപ്തിയുണ്ടെന്നാണ് സൂചന.