ചുണയുള്ള പെണ്‍കുട്ടികള്‍ ജസ്റ്റിസ് ബസന്തിന്റെ കരണത്തടിക്കണമെന്ന് വിഎസ്
തിരുവനന്തപുരം|
WEBDUNIA|
PRO
നല്ല ചുണയുള്ള പെണ്‍കുട്ടികള്‍ ജസ്റ്റിസ് ബസന്തിന്റെ കരണത്തടിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍. സൂര്യനെല്ലി പെണ്‍കുട്ടിയെ ബാലവേശ്യാവൃത്തിക്ക് വിനിയോഗിച്ചിരിക്കാം എന്ന പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു വിഎസ്.
ബസന്തിന്റെ സമനില തെറ്റിയിരിക്കുകയാണെന്നും പ്രസ്‌താവന അസംബന്ധമാണെന്നും വിഎസ് പറഞ്ഞു. സൂര്യനെല്ലിക്കേസി ബസന്തിന്റെ മുകളിലുള്ള കോടതിയാണ് പ്രതികരിച്ചിട്ടുള്ളത്. ബസന്തിന് ഈ കേസില്‍ നേട്ടമുണ്ടായിരിക്കാമെന്നും അത് കണ്ടെത്തേണ്ടത് മാധ്യമങ്ങളാണെന്നും വി എസ് പറഞ്ഞു.
താന്‍ നടത്തിയ പ്രസ്‌താവനയില്‍ കുഴപ്പമില്ലെന്ന നിലപാടില്‍ ബസന്ത് ഉറച്ചു നില്‍ക്കുകയാണ്. സ്വകാര്യ സംഭാഷണം തന്റെ അനുവാദമില്ലാത്തെ ഒരു ചാനല്‍ ക്യാമറയില്‍ പകര്‍ത്തിയതാണെന്നും ഇത് മാധ്യമധര്‍മ്മത്തിനെതിരാണെന്നും ബസന്ത് പറഞ്ഞു.