ചിറ്റലപ്പള്ളിയുടെ വീട്ടില്‍ സമരം നടത്താന്‍ ജസീറ

WEBDUNIA| Last Modified തിങ്കള്‍, 3 ഫെബ്രുവരി 2014 (16:08 IST)
PRO
മണല്‍ മാഫിയയ്‌ക്കെതിരായ സമരം അവസാനിപ്പിച്ച് തിരിച്ചെത്തിയ കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയുടെ വീട്ടിലേക്ക്. നല്‍കാമെന്നു പറഞ്ഞ പണം നല്‍കാത്തതില്‍ പ്രതിഷേധിച്ചും തന്റെ പേര് പരസ്യത്തിനായി ഉപയോഗിച്ചു എന്നാരോപിച്ചുമാണ് ജസീറ ഇപ്പോള്‍ ചിറ്റിലപ്പള്ളിയുടെ വസതിയ്ക്കു മുന്നില്‍ സമരം ചെയ്യാന്‍ തീരുമാനിച്ചിരിയ്ക്കുന്നത്.

തനിക്ക് നല്‍കാമെന്നു പറഞ്ഞ അഞ്ച് ലക്ഷം രൂപ ഇതു വരെ ചിറ്റിലപ്പള്ളി നല്‍കിയിട്ടില്ലെന്നും പരസ്യത്തിന് വേണ്ടി ചിറ്റിലപ്പള്ളി തന്റെ പേര് ഉപയോഗിക്കുകയായിരുന്നുവെന്നും ജസീറ പറഞ്ഞു.

സന്ധ്യ എന്ന വീട്ടമ്മയ്ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നറിയിച്ച കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി മണല്‍ മാഫിയയ്‌ക്കെതിരെ തെരുവില്‍ സമരം ചെയ്ത ജസീറയ്ക്കും ധനസഹായം നല്‍കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.

എന്നാല്‍ സന്ധ്യയ്‌ക്കൊപ്പം വേദി പങ്കിട്ടാല്‍ മാത്രമേ പണം നല്‍കൂവെന്ന് പിന്നീട് ചിറ്റിലപ്പള്ളി അറിയിക്കുകയായിരുന്നു.ഡല്‍ഹിയില്‍ സമരത്തിലായിരുന്നതിനാല്‍ ജസീറയ്ക്ക് സന്ധ്യയ്‌ക്കൊപ്പം വേദി പങ്കിടാന്‍ കഴിഞ്ഞില്ല

പ്രഖ്യാപിച്ച തുക നല്‍കില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ജസീറയുടെ കുട്ടികളുടെ പേരില്‍ തുക ബാങ്കിലിടാന്‍ ഇപ്പോഴും തയ്യാറാണെന്നും ചിറ്റിലപ്പിള്ളി വ്യക്തമാക്കി. എന്നാല്‍ കുട്ടികള്‍ക്കായി നല്‍കുന്ന പണം സ്വീകരിക്കില്ലെന്ന നിലപാടിലാണ് ജസീറ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :