ചാല ദുരന്തം: ഐഒസി വാക്ക് തെറ്റിക്കുന്നു

കൊച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ചാല ടാങ്കര്‍ ലോറി ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് നഷ്ടപരിഹാരം ലഭിക്കില്ലെന്ന് സൂചന. വിവരാവകാശ നിയമപ്രകാരം ഐഒസി നല്‍കിയ രേഖകളില്‍ നിന്നാണ് ഇതുസംബന്ധിച്ച് സൂചനകള്‍ ലഭിച്ചത്. അപകടത്തെക്കുറിച്ച്‌ അന്വേഷണങ്ങളൊന്നും നടത്തിയിട്ടില്ലെന്ന്‌ രേഖകള്‍ വ്യക്തമാക്കുന്നു.

അപകടം നടക്കുമ്പോള്‍ ടാങ്കറിലുണ്ടായിരുന്നത്‌ ഐഒസിയുടെ പ്ലാന്റില്‍ നിന്നുള്ള വാതകമാണെന്നതൊഴിച്ചാല്‍ മറ്റ്‌ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ കമ്പനി തയാറല്ല. അപകടത്തില്‍ മരിച്ചവരുടെ വിവരങ്ങള്‍ പോലും ഐഒസിയുടെ പക്കലില്ലെന്നും വിവരാകാശ നിയമപ്രകാരം ലഭിച്ച രേഖയില്‍ വ്യക്തമായിട്ടുണ്ട്‌.

അപകടത്തില്‍പെട്ടവര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കുമെന്ന്‌ നേരത്തെ പെട്രോളിയം മന്ത്രി എസ്‌ ജയപാല്‍ റെഡ്ഢി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായാണ് ഐ ഒ സിയുടെ നീക്കം.

ആഗസ്റ്റ് 27ന് ആണ് കണ്ണൂര്‍ ചാലയില്‍ ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ട് മറിഞ്ഞ് തീപിടിച്ച് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഇരുപതോളം പേര്‍ മരണമടഞ്ഞിരുന്നു. നിരവധിപ്പേര്‍ പൊള്ളലേറ്റ് ഇപ്പോഴും ചികിത്സയിലാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ടാങ്കര്‍ ദുരന്തമായിരുന്നു ചാലയിലേത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :