സോളാര്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും മജിസ്‌ട്രേറ്റിനെ ഒഴിവാക്കി

കൊച്ചി| WEBDUNIA|
PRO
PRO
സോളാര്‍ കേസ് പരിഗണിക്കുന്നതില്‍ നിന്നും മജിസ്‌ട്രേറ്റിനെ ഒഴിവാക്കി. അഡീഷണല്‍ സിജെഎം എന്‍വി രാജുവിനെയാണ് ഒഴിവാക്കിയത്. കേസിന്റെ വാദം കേള്‍ക്കുന്നതില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന എസിജെഎമ്മിന്റെ പരിഗണിച്ചാണ് നടപടി. സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്താത്തത് വിവാദമായതിനെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റ് തന്നെ ഒഴിവാക്കാന്‍ അപേക്ഷ നല്‍കിയത്. കുറ്റപത്രം നല്‍കുന്നതുവരെ ഒഴിവാക്കണമെന്നായിരുന്നു എസിജെഎമ്മിന്റെ ആവശ്യം.

ജൂലൈ 20ന്‌സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിചാരണയ്ക്കെടുക്കുന്ന കൊച്ചിയിലെ അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‌ മുന്നില്‍ സരിത രഹസ്യമൊഴി നല്‍കിയ നടപടി ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. എന്നാല്‍ പിന്നീട്‌ മജിസ്ട്രേറ്റ്‌ സരിതയോട്‌ മൊഴി എഴുതി ജയില്‍ സൂപ്രണ്ടിന്‌ നല്‍കാന്‍ നിര്‍ദേശിച്ചു. മൊഴി രേഖപ്പെടുത്താത്ത മജിസ്ട്രേറ്റിനെതിരെ അന്വേഷണമാവശ്യപ്പെട്ട് ബിജെപി നേതാവ് കെ സുരേന്ദ്രനും അഡ്വ എ ജയശങ്കറും മജിസ്‌ട്രേറ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇതേ തുടര്‍ന്ന് ഹൈക്കോടതി വിജിലന്‍സ് വിഭാഗം ഇതില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. പിന്നീട് മജിസ്‌ട്രേറ്റിനോട് വിശദീകരണം തേടിയ വിജിലന്‍സ് വിഭാഗം കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :