ചര്‍ച്ച അനുകൂലം: വീരേന്ദ്രകുമാര്‍

തിരുവനന്തപുരം| WEBDUNIA| Last Modified ഞായര്‍, 26 ജൂലൈ 2009 (12:16 IST)
സംസ്ഥാനത്ത് ജനതാദള്‍ എസ് വീരേന്ദ്രകുമാര്‍ പക്ഷത്തിന്‍റെ യു ഡി എഫ് മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന പ്രാരംഭചര്‍ച്ച അനുകൂലമായിരുന്നെന്ന് എം പി വീരേന്ദ്രകുമാര്‍‍. കൊച്ചിയില്‍ യു ഡി എഫ് നേതാക്കളുമായി നടന്ന ചര്‍ച്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു ഡി എഫിന്‍റെ ഘടകമാകാനുള്ള സന്നദ്ധത ജനതാദള്‍ (എസ്) യു ഡി എഫ് നേതൃത്വത്തെ അറിയിച്ചു. ചര്‍ച്ചയില്‍ താന്‍ പൂര്‍ണ സംസ്തൃപ്‌തനാണെന്ന് എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു. ചര്‍ച്ചയില്‍ ഉണ്ടായ തീരുമാനങ്ങള്‍ യു ഡി എഫിലെ ഘടകകക്ഷികളെ അറിയിക്കുമെന്ന് പ്രതി[പക്ഷനേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ചര്‍ച്ചയില്‍ യു ഡി എഫ് പ്രതിനിധികളായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുത്തു. എം പി വീരേന്ദ്രകുമാറും, കെ കൃഷ്‌ണന്‍ കുട്ടിയും, വര്‍ഗീസ് ജോര്‍ജുമാണ് ജനതാദള്‍ പ്രതിനിധികളാ‍യി ചര്‍ച്ചയില്‍ പങ്കെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :