ചരിത്ര നേട്ടമെന്ന് ജയ്‌റ്റ്ലി, ലൈംഗിക തൊഴിൽ കുറഞ്ഞെന്ന് രവി ശങ്കർ പ്രസാദ്

നോട്ട് നിരോധനം ചരിത്ര നേട്ടം: ജയ്‌റ്റ്ലി

aparna| Last Modified ബുധന്‍, 8 നവം‌ബര്‍ 2017 (12:33 IST)
നോട്ട് നിരോധനത്തിലൂടെ കശ്മീരിലെ ജവാന്മാർക്ക് നേരെയുള്ള കല്ലേറ് കാര്യമായ രീതല്യിൽ കുറയ്ക്കാനും നക്സൽ പ്രവർത്തനങ്ങൾ തടയാനും സാധിച്ചുവെന്ന് കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് വ്യക്തമാക്കുന്നു.

സ്ത്രീകളേയും കുട്ടികളെയും കടത്തികൊണ്ടു പോകുന്നത് ഗണ്യമായി കുറഞ്ഞു. ലൈംഗിക തൊഴിലാളികളെ കടത്തുന്നത് കുത്തനെ കുറഞ്ഞു എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇതിനായി 500ന്റേയും 1000ത്തിന്റേയും കെട്ടുകണക്കിനു നോട്ടുകളാണ് ബംഗ്ലാദേശിലേക്കും നേപ്പാളിലേക്കും ഒഴുകിയിരുന്നത്. നോട്ട് നിരോധനത്തിലൂടെ ഇത് കുറയ്ക്കാനും സാധിച്ചുവെന്ന് അദ്ദേഹം പറയുന്നു. നോട്ട് നിരോധനം കൊണ്ടുണ്ടായ നേട്ടങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.


അതോടൊപ്പം, നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ സുതാര്യമാവുമയും കൂടുതൽ സത്യസന്ധമാവുകയും ചെയ്തുവെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയും വ്യക്തമാക്കി. നോട്ടുനിരോധനത്തിന്റെ സ്വാധീനം കാരണം ജമ്മു കശ്മീരിൽ സുരക്ഷാഉദ്യോഗസ്ഥർക്കു നേരെയുള്ള കല്ലേറ് വൻതോതിൽ കുറഞ്ഞുവെന്നാണ് ജയ്റ്റ്ലിയുടെ വാദം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :