ന്യൂഡൽഹി|
jibin|
Last Updated:
ചൊവ്വ, 7 നവംബര്‍ 2017 (16:56 IST)
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നിർണായക ചുവടാണ് നോട്ട് നിരോധനമെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്ലി. നോട്ട് നിരോധനത്തിലൂടെ പണരഹിത സമ്പദ് വ്യവസ്ഥയായിരുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ലക്ഷ്യം. ഇപ്പോള്‍ ഡിജിറ്റൽ പണമിടപാടുകളിൽ ഗണ്യമായ വർദ്ധനയുണ്ടായി. നോട്ടുനിരോധനത്തിനു ശേഷം അതിവേഗത്തിലാണ് ഈ നടപടികളുണ്ടായതെന്നും ധനമന്ത്രി പറഞ്ഞു.
നോട്ട് അസാധുവാക്കലിനു ശേഷം രാജ്യത്ത് കുറ്റവാളികള്‍ പണമില്ലാതെ നെട്ടോട്ടമോടി. നിലവിലെ അവസ്ഥ മാറ്റുന്നതിന് നടപടി സഹായിച്ചു. വരാന്‍ പോകുന്ന തലമുറയ്ക്ക് സത്യസന്ധവും നീതിപൂര്‍വവുമായി ജീവിക്കുന്നതിന് നോട്ട് നിരോധനം ഗുണം ചെയ്യും. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നിര്‍ണായക ദിനമാണ് നവംബര്‍ എട്ട് എന്നും വാർത്താസമ്മേളനത്തിൽ ജയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
നികുതി സംവിധാനം വിപുലപ്പെടുത്താനും നികുതിവലയ്ക്കു പുറത്തുള്ളവരെ ഉൾപ്പെടുത്താനും നോട്ട് നിരോധനം
സഹായിച്ചു. പ്രചാരത്തിലുള്ള നോട്ടുകളുടെ എണ്ണം ഇപ്പോള്‍ കുറഞ്ഞു. 2014ന് മുമ്പും ശേഷവും സാമ്പത്തിക രംഗം താരതമ്യപ്പെടുത്താൻ എല്ലാ പ്രധാനമന്ത്രിമാരും തയ്യാറാകണമെന്നും വാർത്താസമ്മേളനത്തിൽ ജയ്റ്റ്ലി വ്യക്തമാക്കി.