ചക്കിട്ടപ്പാറ ഖനനാനുമതിയുടെ ഫയല്‍ എളമരം കരീം കണ്ടിട്ടുണ്ടെന്ന്‌ കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം | WEBDUNIA|
PRO
PRO
ചക്കിട്ടപ്പാറ ഖനന വിവാദത്തില്‍ ഖനനാനുമതിയുടെ ഫയല്‍ എളമരം കരീം കണ്ടിട്ടുണ്ടെന്ന്‌ കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തില്‍ ഇടതു സര്‍ക്കാര്‍ മുന്‍പ്‌ പറഞ്ഞതെല്ലാം വ്യവസായമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ തള്ളി. ഖനനാനുമതി നല്‍കിയത് ഈ സര്‍ക്കാര്‍ അല്ലെന്നും വിവരാവകാശപ്രകാരം ഫയലുകള്‍ മാധ്യമങ്ങള്‍ക്കും എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഫയലുകള്‍ പരിശോധിച്ചപ്പോഴാണ്‌ ഇത്‌ കണ്ടെത്തിയത്‌. സിബിഐ അന്വേഷണം വേണമോ എന്ന കാര്യം പിന്നീട്‌ തീരുമാനിക്കും. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്‌ താനല്ല. ഖനനാനുമതിക്കുള്ള ഫയല്‍ മടക്കുകയാണ്‌ ഈ സര്‍ക്കാര്‍ ചെയ്‌തത്‌. വിജിലന്‍സ്‌ അന്വേഷണത്തിന്റെ പരിധിയില്‍ എന്തൊക്കെ വേണമെന്ന കാര്യവും പിന്നീട്‌ തീരുമാനിക്കും. ഖനന വിവാദത്തില്‍ വ്യവസ്‌ഥാപിതമായി ചെയ്യേണ്ടതൊക്കെ ചെയ്‌തിട്ടുണ്ടെന്നും വ്യവസായവകുപ്പ്‌ മന്ത്രി പറഞ്ഞു.

അന്വേഷണം വൈകുന്നതിനെതിരേ നേരത്തെ മുന്നണിയില്‍ നിന്നു തന്നെ ശക്‌തമായ എതിര്‍പ്പുകള്‍ സര്‍ക്കാരിന്‌ നേരിടേണ്ടി വന്നിരുന്നു. മുഖ്യമന്ത്രിക്കെതിരേ ഇപ്പോഴും എല്‍ഡിഎഫ്‌ ശക്‌തമായ പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ എളമരം കരീമിനെതിരേ നീങ്ങാന്‍ കിട്ടിയ ആയുധം യുഡിഎഫ്‌ പ്രയോജനപ്പെടുത്തിയില്ല എന്നതായിരുന്നു മുന്നണിയിലെ ആരോപണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :