ഗ്യാസ് സബ്‌സിഡിക്ക് ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യാന്‍ അവസരം

കൊച്ചി: | WEBDUNIA|
PRO
PRO
ഗ്യാസ് സബ്‌സിഡിക്കായി ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്യുവാന്‍ അക്ഷയ കേന്ദ്രങ്ങളില്‍ സൗകര്യം. ജില്ലാ കളക്ടര്‍ പി ഐ ഷേക്ക് പരീതിന്റെ നിര്‍ദേശ പ്രകാരം ജില്ലയിലെ എല്ലാ അക്ഷയ കേന്ദ്രങ്ങളിലും ഗ്യാസ് സബ്‌സിഡി ലഭിക്കുന്നതിലേക്കായുള്ള ആധാര്‍ സീഡിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനകം ആധാര്‍ നമ്പര്‍ ലഭിച്ചിട്ടുള്ള എല്ലാ എല്‍ പി ജി ഉപഭോക്താക്കളും ഗ്യാസ് ഏജന്‍സിയില്‍ നിന്നും ലഭിച്ചിട്ടുള്ള കണ്‍സ്യുമര്‍ ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ് അല്ലെങ്കില്‍ ഏറ്റവും അവസാനം പണമടച്ച രസീതിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം അക്ഷയ കേന്ദ്രങ്ങളെ സമീപിക്കേണ്ടതാണ്.

അക്ഷയ കേന്ദ്രങ്ങളില്‍ അഞ്ച് രൂപ നല്കിയാല്‍ ലഭിക്കുന്ന രണ്ട് ഫോറങ്ങള്‍ പൂരിപ്പിച്ച് നല്കി ഗ്യാസ് അക്കൗണ്ടും ആധാര്‍ അക്കൗണ്ടുമായി ആധാര്‍ നമ്പറിനെ ലിങ്ക് ചെയ്യിക്കുവാന്‍ നടപടികള്‍ സ്വീകരിക്കണം. ലിങ്ക് ചെയ്യുവാനുള്ള സേവന ചാര്‍ജ്ജ് 10 രൂപ മാത്രമാണെന്ന് അക്ഷയ അസി.ജില്ല കോര്‍ഡിനേറ്റര്‍ അറിയിച്ചു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :