ജിഷയുടെ കൊലപാതകം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് അരവിന്ദ് കെജ്‌രിവാള്‍

പെരുമ്പാവൂർ കുറുപ്പംപടിയിൽ നിയമവിദ്യാർത്ഥിനി ജിഷയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭ

കൊച്ചി‍, ജിഷയുടെ കൊലപാതകം, അരവിന്ദ് കെജ്‌രിവാള് Perumbavoor, Jishas Murder, Aravind Kejrival
കൊച്ചി‍| rahul balan| Last Modified ചൊവ്വ, 3 മെയ് 2016 (16:35 IST)
പെരുമ്പാവൂർ കുറുപ്പംപടിയിൽ നിയമവിദ്യാർത്ഥിനി ജിഷയെ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്. യുവജന സംഘടനകള്‍ അടക്കം പ്രതിഷേധവുമായി രംഗത്തെത്തി. പെണ്‍കുട്ടിടെ കുടുംബത്തിന് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് ബാര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പെരുമ്പാവൂരില്‍ പ്രകടനം നടത്തിയിരുന്നു.

സമൂഹമാധ്യമങ്ങളില്‍ അടക്കം കൊലപാതകവുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :