തിരുവനന്തപുരം|
jibin|
Last Updated:
തിങ്കള്‍, 25 മെയ് 2015 (12:46 IST)
ബാര്‍ കോഴക്കേസ് പുതിയ വഴിത്തിരുവില്‍ എത്തിയ സാഹചര്യത്തില്‍ ധനമന്ത്രി കെഎം മാണിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പുറത്താക്കണമെന്ന് സിപിഎം സംസ്ഥാന പ്രസിഡന്റ് കോടിയേരി ബാലകൃഷ്‌ണന്‍. കേസിന്റെ കൂടുതല്‍ വ്യക്തതയ്ക്കായി മാണിയെ നുണപരിശേധനയ്‌ക്കായി വിധയേനാക്കണം. ബാര്‍ മുതലാളിമാരുടെ കൈയില്‍ നിന്ന് പണം വാങ്ങിയ എക്‍സൈസ് മന്ത്രി കെ ബാബുവിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മാണിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ലെങ്കില്‍ ഗവര്‍ണര്‍ ഇടപെടണം. അദ്ദേഹം മന്ത്രിയായി തുടരുന്നത് നിയമ സംവിധാനത്തിന് വെല്ലുവിളിയാണ്. അമ്പിളിയുടെ നുണപരിശേധനയിലൂടെ മാണി കോഴ വാങ്ങിയെന്ന് വ്യക്തമായി. ബാബുവിനെതിരെ പ്രത്യേക അന്വേഷണം ആവശ്യമാണ്. ബാര്‍ കേസ് അന്വേഷിക്കുന്ന വിജിലന്‍സില്‍ അഴിച്ചുപണിക്ക് കളമൊരുങ്ങുകയാണെന്നും കോടിയേരി പറഞ്ഞു.
കേസ് നീട്ടിക്കൊണ്ടു പോയി മാണിയെ രക്ഷിക്കാനാണ് നീക്കം നടക്കുന്നത്. ബാര്‍ മുതലാളിമാര്‍ മന്ത്രിമാര്‍ക്ക് കോഴ നല്‍കിയിരുന്നു. നുണപരിശേധനയ്‌ക്ക് തങ്ങള്‍ ഹാജരാകില്ലെന്ന് പറഞ്ഞതോടെ കോഴ നല്‍കിയെന്ന കാര്യത്തില്‍ വ്യക്തമായി. മന്ത്രിമാര്‍ക്കെതിരെ മൊഴി നല്‍കാതിരിക്കാനാണ് അബ്‌കാരി ചട്ടം ഭേദഗതി ചെയ്‌ത് ബാര്‍ മുതലാളിമാര്‍ക്ക് ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചതെന്നും കോടിയേരി പറഞ്ഞു. എന്നാല്‍ ബാര്‍ മുതലാളിമാര്‍ക്ക് നല്‍കിയ ഉറപ്പ് പൂര്‍ണ്ണമായും പാലിക്കാന്‍ സര്‍ക്കാരിനായില്ല.അതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ബാര്‍ ഓണേഴ്‌സ് യോഗത്തില്‍ ബിജു രമേശിന് പിന്തുണ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.