ഗുരുവായൂരിലെ അഹിന്ദുക്കളുടെ പ്രവേശനം; ക്ഷേത്ര തന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹം: കോടിയേരി ബാലകൃഷ്ണന്‍

ഗുരുവായൂരിലെ അഹിന്ദുക്കളുടെ പ്രവേശനം; ക്ഷേത്ര തന്ത്രിയുടെ നിലപാട് സ്വാഗതാര്‍ഹം, സര്‍ക്കാര്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുമെന്ന് കോടിയേരി ബാലകൃഷണന്‍

തിരുവനന്തപുരം| AISWARYA| Last Modified ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (11:38 IST)
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന
ഗുരുവായൂര്‍ ക്ഷേത്ര തന്ത്രി കുടുംബാംഗം ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുമെന്നും കോടിയേരി ബാലകൃഷണന്‍ പറഞ്ഞു. അതേസമയം തന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി നേരത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞിരുന്നു.

ക്ഷേത്ര തന്ത്രി മുന്നോട്ട് വെച്ച അഭിപ്രായം ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തിയുള്ള ഒന്നാണെന്നും കടകം‌പള്ളി വ്യക്തമാക്കിയിരുന്നു.എല്ലാ ആചാരങ്ങളും കാലഘട്ടത്തിനനുസരിച്ച് മാറുമെന്നും ഈ മാറ്റങ്ങള്‍ കണ്ടറിഞ്ഞ് മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നുമായിരുന്നു ക്ഷേത്ര തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :