ഗാഡ്ഗില്‍ റിപ്പോര്‍ട്ട്: കേരളത്തിന്റെ ആവശ്യം ട്രിബ്യൂണല്‍ തള്ളി
ന്യുഡല്‍ഹി|
WEBDUNIA|
PRO
ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് തള്ളണമെന്ന കേരളത്തിന്റെ വാദത്തിന് ദേശീയ ഹരിത ട്രിബ്യുണലില്‍ തിരിച്ചടി. പശ്ചിമഘട്ട മലനിരകളിലെ ജൈവ വൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കപ്പെടണമെന്ന് ട്രിബ്യുണല്‍ വിധിച്ചു.
മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവ ആസ്ഥാനമായുള്ള രണ്ട് പരിസ്ഥിതി സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ട്രിബ്യുണലിന്റെ നിര്‍ണായക ഉത്തരവ്.
പശ്ചിമ ഘട്ടമലനിരകളിലെ പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച ഡോ മാധവ് ഗാഡ്ഗില്‍ 2012 ഓഗസ്റ്റിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിനെതിരെ സംസ്ഥാനത്ത് കക്ഷിരാഷ്ട്രീയമില്ലാതെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.
കേരളത്തിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഡോ കസ്തൂരിരംഗന്‍ കമ്മിറ്റിയെ പഠനത്തിന് നിയോഗിച്ചു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചെറിയ ഭേദഗതി വരുത്തിയാണ് കസ്തുരി രംഗന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇരു റിപ്പോര്‍ട്ടുകളും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്.