ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പുരോഗമനപരമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. റിപ്പോര്‍ട്ടിന്റെ പേരില്‍ വൈകാരിക പ്രതികരണമാണ് പലരും നടത്തുന്നതെന്നും വൈകാരികമായി പ്രതികരിക്കാതെ ജനം വസ്തുത മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള സര്‍വകലാശാലയില്‍ ഒരു സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോടുള്ള ആഭിമുഖ്യം വി എസ് ആവര്‍ത്തിച്ചത്. കര്‍ഷകരുമായി ആലോചിച്ച് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഗുണകരമായ ശുപാര്‍ശകള്‍ നടപ്പിലാക്കണം. മാഫിയകളുടെയും തത്പരകക്ഷികളുടെയും തീരുമാനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.