ഗണേഷിനെ മന്ത്രിയാക്കിയാല്‍ എതിര്‍ക്കും: പിള്ള

പീരുമേട്‌| WEBDUNIA|
PRO
PRO
കെ ബി ഗണേഷ്കുമാറിനെ വീണ്ടും മന്ത്രിയാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ രംഗത്ത്. ഗണേഷ്കുമാറിനെ വീണ്ടും മന്ത്രിയാക്കിയാല്‍ എതിര്‍ക്കുമെന്ന്‌ പിള്ള വ്യക്തമാക്കി. കൂറുമാറ്റ നിയമപ്രകാരം ഗണേഷിനെ അയോഗ്യനാക്കാന്‍ ശ്രമിക്കുമെന്നും ഇതു സംബന്ധിച്ച്‌ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിലൂടെ അല്ലാതെ ഗണേഷിനെ മന്ത്രിയാക്കാന്‍ കോണ്‍ഗ്രസിനെ അനുവദിക്കുകയില്ലെന്നും ബാലകൃഷ്ണപിളള പറഞ്ഞു. ഗണേഷ് കുമാറിന് കോണ്‍ഗ്രസില്‍ അംഗത്വം നല്‍കി മന്ത്രിയാക്കിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പിള്ളയുടെ പ്രതികരണം.

ഭാര്യ യാമിനി തങ്കച്ചിയുടെ പരാതിയെത്തുടര്‍ന്നാണ് മന്ത്രി ഗണേഷ്കുമാര്‍ രാജിവച്ചത്. തുടര്‍ന്ന് ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് യാമിനി പരാതി പിന്‍‌വലിച്ചിരുന്നു. മന്ത്രിസഭയിലേക്ക് തിരികെ പ്രവേശിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഗണേഷ് മാപ്പ് പറഞ്ഞ് പ്രശ്നം ഒത്തുതീര്‍ത്തത്. പ്രശ്നം രൂക്ഷമായതിനെത്തുടര്‍ന്ന് രാജി വച്ച് തല്‍ക്കാലം മറി നിന്ന് പ്രശ്നം തണുക്കുമ്പോള്‍ വീണ്ടും മന്ത്രിയാകാനായിരുന്നു നേരത്തെ ഉണ്ടായിരുന്ന ധാരണ. അതിനാലാണ് മന്ത്രിസഭയില്‍ ഗണേഷിന് പകരം പുതിയതായി ഒരാളെ തിരുകി കയറ്റാതിരുന്നതും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :