ഗണേഷിനും യാമിനിക്കും കോടതിയുടെ വിമര്‍ശനം, കോടതിയില്‍ ഹാജരാകാതെ വിവാഹമോചനം നല്‍കില്ല!

തിരുവനന്തപുരം| WEBDUNIA|
PRO
മുന്‍‌മന്ത്രി കെ ബി ഗണേഷ്കുമാറിനും ഭാര്യ യാമിനി തങ്കച്ചിക്കും കോടതി വിമര്‍ശനം. തിരുവനന്തപുരം കുടുംബക്കോടതിയാണ് ഇരുവരെയും രൂക്ഷമായി വിമര്‍ശിച്ചത്. കോടതിയില്‍ ഹാജരാകാതെ ഇരുവര്‍ക്കും വിവാഹമോചനം അനുവദിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇരുവരും ചൊവ്വാഴ്ച കൌണ്‍സിലിംഗിനായി ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ഏപ്രിലിലാണ് ഗണേഷും യാമിനിയും സംയുക്ത വിവാഹമോചനക്കേസ് സമര്‍പ്പിച്ചത്. ഇരുവരും കൌണ്‍സിലിംഗിനായി ഹാജരാകാന്‍ കോടതി ഒരു തീയതി അറിയിച്ചിരുന്നു. എന്നാല്‍ കൌണ്‍സിലിംഗിന് ഇരുവരും ഹാജരായില്ല. കൌണ്‍സിലിംഗ് ആവശ്യമില്ലെന്നും നേരിട്ട് വിവാഹമോചനം അനുവദിക്കണമെന്നുമായിരുന്നു അവരുടെ നിലപാട്.

എന്നാല്‍ കൌണ്‍സിലിംഗിന് ഹാജരാകാതെ വിവാഹമോചനം നല്‍കാനാവില്ലെന്ന് കുടുംബക്കോടതി അറിയിച്ചു. ചൊവ്വാഴ്ച കൌണ്‍സിലിംഗിന് ഹാജരാകാന്‍ ഇരുവരോടും നിര്‍ദ്ദേശിക്കുകയും ചെയ്തു.

വിവാഹമോചനത്തിനായി കോടികളുടെ സ്വത്താണ് ഗണേഷ്കുമാര്‍ യാമിനിക്ക് നല്‍കുന്നത്. ഇതില്‍ വഴുതയ്ക്കാട്ടെ രണ്ടുനില വീട് നിലനില്‍ക്കുന്ന പത്തു സെന്‍റ് സ്ഥലവും ഉള്‍പ്പെടുന്നു.

വിവാഹമോചനം ലഭിച്ചുകഴിഞ്ഞാല്‍ ഗണേഷ്കുമാറിന്‍റെ മത്രിസ്ഥാനം തിരികെ ലഭിക്കുന്നതിനുള്ള സമ്മര്‍ദ്ദതന്ത്രങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് കേരളാ കോണ്‍ഗ്രസ് ബിയുടെ തീരുമാനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :