കോഴിക്കോട് ജയിലിലെ ഒളിക്യാമറകള്‍ നീക്കാന്‍ പറഞ്ഞിട്ടില്ല: മനുഷ്യാവകാശ കമ്മീഷന്‍
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
കോഴിക്കോട് ജില്ലാ ജയിലിലെ ഒളിക്യാമറകള്‍ നീക്കിയത് തങ്ങളുടെ നിര്‍ദ്ദേശപ്രകാരം അല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കാര്യങ്ങള്‍ അന്വേഷിക്കാതെ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ക്യാമറകള്‍ നീക്കിയതെന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ജയില്‍ മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബും നേരത്തെ പറഞ്ഞിരുന്നു.
വിഷയവുമായി ബന്ധപ്പെട്ട ഫയല്‍ പരിശോധിച്ച ശേഷമാണ് മനുഷ്യാവകാശ കമ്മീഷന്റെ വിശദീകരണം വന്നിരിക്കുന്നത്.