കോളേജ് അധ്യാപക നിയമനത്തില്‍ വ്യാപകമായി ക്രമക്കേട് നടന്നതായി ലോകായുക്തയുടെ അന്വേഷണ റിപ്പോര്‍ട്ട്.
1995 മുതലുള്ള നിയമനങ്ങളില്‍ ക്രമക്കേട് നടന്നിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. യോഗ്യതയില്ലാത്തവരെ വ്യാപകമായി നിയമിച്ചതായും ഇതെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്നും സര്‍ക്കാരിനോട് ലോകായുക്ത ശുപാര്‍ശചെയ്തു.
എയ്ഡഡ് കോളേജുകളിലെ നിയമനങ്ങളിലാണ് ക്രമക്കേട് നടന്നിട്ടുള്ളത്. അതേസമയം സര്‍ക്കാര്‍ കോളേജുകളിലെ നിയമനങ്ങളും അന്വേഷിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോളേജിയറ്റ് ഡയറക്ടറേറ്റിനെതിരെയും വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പണംനല്‍കി നിയമനം നേടിയവര്‍ക്ക് യുജിസി സ്‌കെയില്‍ നല്‍കിയപ്പോള്‍ അല്ലാത്തവരോട് കോടതിയുടെ അനുകൂല ഉത്തരവുമായി വരാന്‍ ആവശ്യപ്പെടുകയാണ് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുജിസി സ്‌കെയില്‍ നല്‍കുന്നതിന് പ്രത്യേക മാനദണ്ഡംപോലും പാലിക്കുന്നില്ലെന്നാണ് വ്യാപകമായ ആക്ഷേപം.