തിരുവനന്തപുരം|
WEBDUNIA|
Last Modified ശനി, 19 ഒക്‌ടോബര്‍ 2013 (16:45 IST)
PRO
കോളേജുകളിലും ഹോസ്റ്റലുകളിലും പുകവലി നിരോധന ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം.
സര്‍ക്കാര്‍ എയ്ഡഡ് കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കും ഹോസ്റ്റല്‍ വാര്‍ഡന്‍മാര്‍ക്കുമാണ് നിര്‍ദ്ദേശം നല്‍കിയത്. വിദ്യാലയങ്ങള്‍ക്ക് സമീപം പുകയില ഉത്പന്നങ്ങളുടെ വിപണനവും ഉപയോഗവും നിരോധിച്ചുകൊണ്ട് നിയമമുണ്ട്.
വിദ്യാലയം പുകയില വിമുക്തമാണെന്ന ബോര്‍ഡ് പ്രവേശന കവാടത്തില്‍ സ്ഥാപിക്കണം. ആരെങ്കിലും പുകവലിക്കുന്നത് കണ്ടാല്‍ പരാതിപ്പെടാനുള്ള വിലാസവും ബോര്‍ഡില്‍ നല്‍കണം.